ഫഹദ് ഫാസിൽ, റിമ കല്ലിങ്ങൽ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു ഒരുക്കിയ സിനിമയാണ് 22 ഫീമെയിൽ കോട്ടയം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയമായിരുന്നു. ചിത്രത്തിലെ റിമയുടെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദിന് നൽകിയ പ്രതിഫലത്തെക്കുറിച്ച് മനസുതുറക്കുകയാണ് നിർമാതാവ് ഒ ജി സുനിൽ.
'ഫഹദ് ഇന്ന് കോടികള്‍ ഒക്കെ മേടിക്കുന്നുണ്ടാവും. അന്ന് ഫഹദിന് ഞാന്‍ നാല് ലക്ഷം രൂപയാണ് കൊടുത്തത്. ഇന്ന് 40 കോടി മേടിക്കുന്നുണ്ടാവുമെന്ന് തോന്നുന്നു. എനിക്കറിയില്ല, എത്ര കോടി മേടിക്കുന്നുണ്ടെന്ന്', സുനിലിന്റെ വാക്കുകൾ. തന്റെ യുട്യൂബ് ചാനലിലൂടെ ഈ ചിത്രവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെക്കവെയാണ് സുനില്‍ ഫഹദിന് നല്കിയ പ്രതിഫലത്തെക്കുറിച്ചും പറയുന്നത്. രണ്ടാം വരവില്‍ ഫഹദ് സോളോ ഹീറോ ആയി അഭിനയിച്ച ആദ്യ ചിത്രമായിരുന്നു 22 ഫീമെയില്‍ കോട്ടയം. എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ നിർമിക്കുന്ന പുതിയ പാൻ ഇന്ത്യൻ സിനിമ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ആണ് ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന എസ് എസ് രാജമൗലി ചിത്രം. ഒരു ഫാന്റസി ഡ്രാമ ചിത്രമായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലേട്ടി ആണ്. ബാഹുബലിയുടെ നിർമാതാക്കളായ അർകാ മീഡിയ വർക്സും കാർത്തികേയയുടെ ഷോവിങ് ബിസിനസ് എന്ന ബാനറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തെലുങ്ക് താരം ബാലകൃഷ്ണയുടെ ഡയലോഗാണ് ഡോണ്ട് ട്രബിൾ ദ ട്രബിൾ. ഇത് പിന്നീട് പലപ്പോഴും ട്രോളായും മറ്റും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഫസ്റ്റ്ലുക്കിൽ ഒരു പൊലീസ് വണ്ടിക്ക് മുകളില്‍ മാജിക് സ്റ്റിക്കുമായി നില്ക്കുന്ന ഒരു കുട്ടിയെയും ഫഹദിനെയും കാണാം. ഓടും കുതിര ചാടും കുതിരയാണ് അവസാനമായി പുറത്തിറങ്ങിയ ഫഹദ് ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. വലിയ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഒടിടി റിലീസിന് ശേഷം സിനിമ വലിയ ശ്രദ്ധ നേടുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു.
Content Highlights: Fahadh Faasil's remunaration in 22 female kottayam revelaed by producer