'പാതിരാക്കുറുക്കന്‍' പൊന്നാനിയില്‍; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മിക്കുന്നത്

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന 'പാതിരാക്കുറുക്കന്‍' എന്ന സിനിമയുടെ ചിത്രീകരണം പൊന്നാനിയില്‍ ആരംഭിച്ചു. നിര്‍മ്മാതാവ് സിജോ ജോര്‍ജ്ജ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ ആന്‍ മരിയ സിജോ ആദ്യ ക്ലാപ്പടിച്ചു.

നിര്‍മല്‍ പാലാഴി, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സെഴ്സായ അശ്വിത-അശ്വിജ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.വ്യത്യസ്ത സാഹചര്യത്തില്‍പ്പെട്ട നാലുപേര്‍ ഒരിക്കല്‍ ഒരു പ്രതിസന്ധിയില്‍ പെടുന്നതും തുടര്‍ന്നുള്ള അവരുടെ അതിജീവനത്തിന്റെ കഥയുമാണ് നര്‍മ്മത്തില്‍ ചാലിച്ച് 'പാതിരാകുറുക്കന്‍' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. സെല്‍വകുമാര്‍ എസ്, ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സംഗീതം-ഗോപി സുന്ദര്‍, എഡിറ്റര്‍-അതുല്‍ വിജയ്, കലാസംവിധാനം-ത്യാഗു തവനൂര്‍, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, അസോസിയേറ്റ് ഡയറക്ടര്‍-അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മണികണ്ഠന്‍, ശ്രീജിത്ത്, സംഘട്ടനം-അഷ്‌റഫ് ഗുരുക്കള്‍, വിനോദ് പ്രഭാകര്‍, നൃത്തസംവിധാനം-റിക്കി റിച്ചാര്‍ഡ്സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി. പ്രൊഡക്ഷന്‍ മാനേജര്‍-ജസ്റ്റിന്‍ കൊല്ലം, പ്രൊജക്ട് കോര്‍ഡിനേറ്റര്‍- ലിജിന്‍ സിയാര്‍, പി ആര്‍ ഒ-എ എസ് ദിനേശ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ബ്രിങ്ഫോര്‍ത്ത് അഡ്വെര്‍ടൈസിങ്.

Content Highlights: 'Paathirakurukkan' begins shooting in Ponnani

To advertise here,contact us