അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ ആകാംക്ഷനിറഞ്ഞ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. നീരജ് മാധവ് നായകനായി എത്തുന്ന ഈ ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്. നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്സിയില്‍ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് സിനിമയുടെ പ്രധാന ആകര്‍ഷണമെന്ന് ഗ്ലിംപ്സ് വീഡിയോ സൂചിപ്പിക്കുന്നു.
അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോള്‍ നീരജ് മാധവിനൊപ്പം അജു വര്‍ഗീസ്, അര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. നീരജ് മാധവ്, അല്‍ത്താഫ് സലീം എന്നിവരെ കൂടാതെ സുബിന് ടാര്സന്, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജുകുമാറും രശ്മി രജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിത്യന് ചന്ദ്രശേഖറാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ സംവിധായകന്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അര്‍ക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ രാഖിലും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുമാണ്.
വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ സിനിമാ അനുഭവം നല്കാന് പ്ലൂട്ടോയ്ക്ക് കഴിയുമെന്നാണ് ഗ്ലിംപ്സ് വീഡിയോ നല്കുന്ന സൂചന. ഏറെ പ്രാധാന്യമുള്ള മേയ്ക്കപ്പ് പ്രോസ്തെറ്റിക്ക്സ് എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്സ്: ശങ്കരന് എ എസ്, കെ സി സിദ്ധാര്ത്ഥന് എന്നിവര്‍, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതന്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എപിയന്‍സ്, റോബിന് ടോം എന്നിവരാണ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാര്‍. പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍ പോയിന്റ്, വിഷ്വല്‍ പ്രോമോഷന്സ്: സ്നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആര്.ഓ: അപര്‍ണ ഗിരീഷ്.
Content Highlights: glimpse video of this film Pluto starring Neeraj Madhav has been released