പുലർച്ചെ 2 മണിക്കാണ് സായ് വിളിച്ച് പവഴമല്ലിയെ കുറിച്ച് പറയുന്നത്, നോണ്‍സ്‌റ്റോപ്പ് റിഹേഴ്‌സലായിരുന്നു; കയാദു

സായി അഭയങ്കറിന്റെ പവഴമല്ലി എന്ന ആൽബത്തിലേക്ക് എത്തിയതിനെക്കുറിച്ച് കയാദു ലോഹർ പറയുന്നു

ആരാധകർ ഏറെയുള്ള സം​ഗീത സംവിധായകരിൽ ഒരാളാണ് സായ് അഭ്യങ്കാർ. ‘പവഴമല്ലി’ എന്ന സായ് അഭ്യങ്കാറിന്റെ ഏറ്റവും പുതിയ മ്യൂസിക് വിഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ പാട്ട് ഉണ്ടാക്കിയ ഓളം ഇപ്പോഴും തുടരുകയാണ്. 90 മില്യണിലധികം കാഴ്ചക്കാരാണ് ഈ മ്യൂസിക് വീഡിയോ നേടിയത്. നടി കയാദു ലോഹറും വിഡിയോയിൽ സായ് അഭ്യങ്കാറിനൊപ്പം എത്തിയിരുന്നു. അടുത്തിടെ ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പവഴമല്ലിയിലേക്ക് എത്തിയതിനെ കുറിച്ച് കയാദു പറഞ്ഞിരുന്നു. രാത്രി രണ്ട് മണിയിക്കാൻ തന്നെ ആ പാട്ടിന്റെ ഡിസ്കഷനുവേണ്ടി സായി വിളിച്ചതെന്നും കയാദു പറഞ്ഞു.

‘പവഴമല്ലി അധികം പ്ലാനിങ്ങൊന്നുമില്ലാതെ റാന്‍ഡമായി നടന്നതായിരുന്നു. ഒരുദിവസം രാത്രി കിടന്നുറങ്ങുകയായിരുന്നു. രാത്രി രണ്ട് മണിയായപ്പോള്‍ എന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. നോക്കുമ്പോള്‍ അത് സായ് ആയിരുന്നു. എന്തിനാണ് ഈ സമയത്ത് വിളിക്കുന്നതെന്നറിയാന്‍ കോളെടുത്തു. കൂടുതല്‍ ചുറ്റിവളക്കാതെ അവന്‍ കാര്യം പറഞ്ഞു.

അടുത്ത ആല്‍ബത്തിന്റെ ഡിസ്‌കഷനിലാണ്. നല്ല പാട്ടാണ്. നിങ്ങളും അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. പാട്ട് വേറെ ലെവലാകും. നിങ്ങളാണ് അതിന് പെര്‍ഫെക്ട്’ എന്ന് അവന്‍ പറഞ്ഞു. അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ അധികം ആലോചിക്കാതെ ഓക്കെ പറഞ്ഞു. ആ ആല്‍ബത്തിലെ ഡാന്‍സ് ഞാന്‍ നന്നായി എന്‍ജോയ് ചെയ്തു. രണ്ട് രാത്രി നിര്‍ത്താതെ നോണ്‍സ്‌റ്റോപ്പ് ഡാന്‍സ് റിഹേഴ്‌സലായിരുന്നു. പാട്ടും ക്ലിക്കായി,’ കയാദു പറഞ്ഞു.

അതേസമയം, ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലർ ചിത്രമാണ് പള്ളിച്ചട്ടമ്പി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസം മൂലം സിനിമയുടെ റിലീസ് ഏപ്രില്‍ 15 വിഷുദിനത്തിലാണ് തിയേറ്ററിൽ എത്തുന്നത്. ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത്. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി'. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും ജേക്ക്‌സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'പള്ളിച്ചട്ടമ്പി'. ക്വീന്‍, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുന്‍ ചിത്രങ്ങളിലും ട്രെന്‍ഡിങ്ങായ ചാര്‍ട്ട്ബസ്റ്റര്‍ ഗാനങ്ങള്‍ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

Content Highlights: Actress Kayadu Lohar has shared her experience of joining Sai Abhayankar’s much-talked-about album Pavazhamalli. She revealed how the opportunity came her way and expressed excitement about being part of the project. Kayadu highlighted the creative environment on set and praised Sai Abhayankar’s musical vision. The album has already started gaining attention among music lovers, with audiences eagerly anticipating its release and visuals.

To advertise here,contact us