തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും തമാശകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ആദ്യ ദിനം ഭേദപ്പെട്ട കളക്ഷനും സിനിമ നേടിയിട്ടുണ്ട്. ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് താരങ്ങളായ ഉണ്ണി മുകുന്ദനും ദുൽഖർ സൽമാനും അജു വർഗീസും ടൊവിനോ തോമസും.
'സിനിമയെക്കുറിച്ച് ഗംഭീര കാര്യങ്ങൾ ആണ് കേൾക്കുന്നത്. ഒന്ന് ട്രൈ ചെയ്യൂ നിങ്ങൾക്ക് സിനിമ ഇഷ്ടമാകും' എന്നാണ് ദുൽഖറിന്റെ വാക്കുകൾ. സോഷ്യൽ മീഡിയയിലൂടെയാണ് സിനിമയ്ക്ക് ആശംസകൾ അറിയിച്ച് താരങ്ങൾ എത്തിയത്. ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 31 ലക്ഷം നേടിയെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്നും ചിത്രം 28 ലക്ഷമാണ് നേടിയത്. രണ്ടാം ദിവസവും സിനിമയ്ക്ക് നല്ല അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. ഒരു ഡാർക്ക് ഹ്യൂമർ ഴോണറിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് കയ്യടി ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകൾ. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ 150 ാം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.
Content Highlights: Dulquer salmaan, unni mukundan, aju varghese, tovino thomas wishes success for mohiniyattam