പ്രദീപ് രംഗനാഥന്‍-വിഘ്‌നേഷ് ശിവന്‍ ചിത്രം 'ലവ് ഇന്‍ഷുറന്‍സ് കമ്പനി'; ആഗോള റിലീസ് ഏപ്രില്‍ 10 ന്

'ലവ് ഇന്‍ഷുറന്‍സ് കമ്പനി' കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍

പ്രദീപ് രംഗനാഥന്‍ നായകനാകുന്ന സൈഫൈ റൊമാന്റിക് ചിത്രം 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' ഏപ്രില്‍ 10 ന് തീയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. വിഘ്‌നേഷ് ശിവനാണ് ചിത്രത്തിന്റെ സംവിധായകന്‍. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. നയന്‍താരയുടെ റൗഡി പിക്‌ചേഴ്‌സും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രദീപ് രംഗനാഥന്‍-വിഘ്‌നേഷ് ശിവന്‍ ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 'ലവ് ടുഡേ', 'ഡ്രാഗണ്‍', 'ഡ്യൂഡ്' എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി 100 കോടി ക്ലബില്‍ എത്തിച്ച പ്രദീപ് രംഗനാഥന്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി നില്‍ക്കുമ്പോഴാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി പ്രദര്‍ശനത്തിന് എത്തുന്നത്. ഇതില്‍ 'ലവ് ടുഡെ' സംവിധാനം ചെയ്തതും പ്രദീപ് തന്നെയാണ്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പ്രദീപ് രംഗനാഥന്‍, പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരുടെ വക്താവായ മാസ് നായകനായി ആണ് നിരീക്ഷിക്കപ്പെടുന്നത്.

പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ. സൂര്യ, മിഷ്‌കിന്‍, സുനില്‍ റെഡ്ഡി, സീമന്‍, യോഗി ബാബു, ഗൗരി കിഷന്‍ എന്നിവരാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവി വര്‍മനും സത്യന്‍ സൂര്യനും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് പ്രദീപ് ഇ രാഘവ്. പിആര്‍ഒ - ശബരി.

Content Highlights: Pradeep Ranganathan Vignesh Sivan's film Love Insurance Company release on April 10

To advertise here,contact us