കെജിഎഫ്, സലാർ എന്നീ ചിത്രങ്ങൾക്കുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘ഡ്രാഗണി’ൽ മലയാളത്തിന്റെ ടൊവിനോ തോമസ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ഡ്രാഗണില്‍ ഉണ്ടാകില്ലെന്ന് ഇപ്പോള്‍ ടൊവിനോ തോമസ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന് ഭാഗമായി തെലുങ്ക് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ടെവിനോയുടെ വെളിപ്പെടുത്തല്‍.
ഡേറ്റ് ഇല്ലാത്തതിനാലാണ് ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തോട് നോ പറയേണ്ടി വന്നതെന്നാണ് ടൊവിനോ പറയുന്നത്. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ ഒരു വര്‍ഷത്തോളം മാറ്റി വെക്കേണ്ടി വരും. അങ്ങനെ വന്നാല്‍ മലയാളത്തില്‍ ചെയ്യാനിരിക്കുന്ന സിനിമകളെ അത് ബാധിച്ചേക്കും. അതിനാലാണ് ടൊവിനോ നോ പറഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ‘NTRNEEL’ എന്നായിരുന്നു പ്രശാന്ത് നീൽ-ജൂനിയർ എൻടിആർ ചിത്രത്തിന് ആദ്യം താത്ക്കാലിക പേരിട്ടിരുന്നത്. പിന്നീട് പേര് ‘ഡ്രാഗൺ’ എന്നാണെന്നുള്ള അഭ്യൂഹങ്ങൾ പരന്നു. പ്രദീപ് രംഗനാഥൻ നായകാനെത്തി സൂപ്പർഹിറ്റായ ‘ഡ്രാഗൺ’ എന്ന തമിഴ് ചിത്രമെത്തിയതോടെ മറ്റൊരു ടൈറ്റിൽ നോക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ടൊവിനോയുടെതായി തിയേറ്ററിൽ എത്താനിരിക്കുന്ന ചിത്രം പള്ളിച്ചട്ടമ്പി ആണ്. ഡിജോ ജോസ് ആന്റണി ആണ് പള്ളിച്ചട്ടമ്പി സംവിധാനം ചെയ്യുന്നത്. പീരിയഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ കയാദു ലോഹറാണ് നായികയായെത്തുന്നത്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്ടെയ്ന്മെന്റ് എന്ന ബാനറില്‍ ചാണക്യ ചൈതന്യ ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ മാസ്സ് ആക്ഷൻ സിനിമയാകുമെന്നാണ് റിപ്പോർട്ട്. മോഷൻ പോസ്റ്ററും ടൈറ്റിൽ പോസ്റ്ററും ടൊവിനോ പങ്കുവെച്ച മാർഷ്യൽ ആർട്സ് പഠിക്കുന്ന വീഡിയോസുമെല്ലാം ഇത് ഏകദേശം ഉറപ്പാക്കുന്നുണ്ട്.നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി.
Content Highlights: Tovino Thomas revealed that he declined Prashanth Neel’s film primarily due to scheduling conflicts and the long production timelines typical of large-scale Telugu projects.