ഷാരൂഖ് ഖാനും അറ്റ്ലീയ്ക്കും വേണ്ടി മാത്രം ചെയ്ത സിനിമയാണ് ജവാൻ; വിജയ് സേതുപതി

ഷാരൂഖ് ഖാനും അറ്റ്ലീയ്ക്കും വേണ്ടി മാത്രം ചെയ്ത സിനിമയാണ് ജവാൻ എന്ന് പറയുകയാണ് വിജയ് സേതുപതി.

അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍. 1150 കോടിക്ക് മുകളിലായിരുന്നു ജവാന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ദീപിക പദുക്കോണ്‍, നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തിൽ ഒന്നിച്ചത്. ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു ജവാൻ. സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് വിജയ് സേതു പാതി അവതരിപ്പിച്ചത്.

ഷാരൂഖ് ഖാനും അറ്റ്ലീയ്ക്കും വേണ്ടി മാത്രം ചെയ്ത സിനിമയാണ് ജവാൻ എന്ന് പറയുകയാണ് വിജയ് സേതുപതി. വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. 'അറ്റ്‌ലി തന്റെ സിനിമകൾ നിർമ്മിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. ഒരു രംഗം എങ്ങനെ ഉയർത്തിക്കൊണ്ടുവരണമെന്നും അത് എങ്ങനെ ആകർഷകമായി അവതരിപ്പിക്കണമെന്നും അറ്റ്ലീയിക്ക് അറിയാം. കൂടാതെ, എന്റെ രംഗങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വളരെ ആത്മവിശ്വാസമുണ്ട്. അതിനാൽ അദ്ദേഹം പ്രവർത്തിക്കുന്ന രീതിയും എനിക്ക് ഇഷ്ടമാണ്. പിന്നെ, തീർച്ചയായും, ഷാരൂഖ് സാറും ഉണ്ട് സിനിമയിൽ. അവർക്ക് വേണ്ടി മാത്രമാണ്, ഞാൻ ആ സിനിമ ചെയ്തത്,' വിജയ് സേതുപതി പറഞ്ഞു.

I just played the villain in #Jawan for #ShahRukhKhan (#SRK) sir and #Atlee. He knows how to rise a scene and present it engagingly. pic.twitter.com/QWTvgi8q1q

ഷാരൂഖ് ഖാനെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് ജവാൻ ചെയ്തതെന്ന് നേരത്തെ നയൻതാരയും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 'അദ്ദേഹം എന്നോട് സംസാരിച്ചു, അദ്ദേഹം എന്നെ വളരെ കംഫർട്ടബിൾ ആക്കി. ഹിന്ദി സിനിമയിലേക്ക് വരുന്നത് എൻ്റെ കരിയറിൽ ഞാൻ ആലോചിക്കാത്ത കാര്യമാണ്. എസ്ആർകെ സാറിനോട് വളരെയധികം സ്നേഹവും ബഹുമാനവും ഉണ്ട്. പിന്നെ മറ്റൊരു പ്രധാന കാരണം അറ്റ്‌ലിയാണ്. എനിക്ക് അറ്റ്‌ലിക്കൊപ്പം വർക് ചെയ്യുന്നതും കംഫർട്ടബിളാണ്. അദ്ദേഹത്തിന്റെ രണ്ട് സിനിമകളില്‍ മാത്രമാണ് ഞാൻ അഭിനയിക്കാതിരുന്നത്," നയൻ‌താര പറഞ്ഞു.

2023 സെപ്റ്റംബർ 7നാണ് 'ജവാൻ' പ്രേക്ഷകരിലേക്കെത്തിയത്. ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിലാണ് ജവാൻ സമാഹരിച്ചത്. ആഗോള ബോക്സ് ഓഫീസിൽ 1,160 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. വിക്രം റാത്തോഡ് എന്ന സൈനികനായും ആസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും ഡബിൾ റോളിലാണ് ഷാരൂഖ് സിനിമയിലെത്തിയത്.

Content Highlights: Actor Vijay Sethupathi has said that he accepted the role in the blockbuster film Jawan mainly because of Shah Rukh Khan and director Atlee. In a recent interview, the actor revealed that he admires Atlee’s filmmaking style and confidence in staging scenes.

To advertise here,contact us