'ഒരുപാട് സ്‌നേഹിച്ചവര്‍ ഹൃദയം തകര്‍ക്കുമ്പോള്‍…', വൈറലായി അർജുൻ ദാസിന്റെ പോസ്റ്റ്; ആശങ്കയിൽ ആരാധകർ

താരം പ്രണയതകര്‍ച്ചയിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്

കൈതി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടൻ ആണ് അർജുൻ ദാസ്. നടന്റെ സിനിമകൾക്കും പ്രകടനങ്ങൾക്കും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ നടന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് വൈറലാകുന്നത്.

'ഒരാളെ ഒരുപാട് സ്‌നേഹിക്കുകയും, ഒടുവില്‍ അവര്‍ നമ്മുടെ ഹൃദയം തകര്‍ക്കുകയും ചെയ്യുമ്പോള്‍, എങ്ങനെയാണ് മുന്നോട്ട് പോകാന്‍ സാധിക്കുക?'' എന്നാണ് അര്‍ജുന്‍ ദാസിന്റെ കുറിപ്പ്. വാക്കുകള്‍ക്കൊപ്പം ഹാര്‍ട്ട്‌ബ്രേക്ക് ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും അര്‍ജുന്‍ ദാസ് പങ്കുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. താരം പ്രണയതകര്‍ച്ചയിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചിലര്‍ താരത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും ആശങ്ക പങ്കുവെക്കുന്നുണ്ട്. അതേസമയം പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണോ താരം ഇങ്ങനൊരു കുറിപ്പ് പങ്കുവച്ചതെന്നും ചോദിക്കുന്നവരുണ്ട്.

നേരത്തെ നടി ഐശ്വര്യ ലക്ഷ്മിയും അര്‍ജുന്‍ ദാസും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ തന്നെ ആ വാര്‍ത്തകള്‍ ശരിയല്ലെന്ന് സ്ഥിരീകരിക്കുകയുണ്ടായി. വിവാഹത്തെക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തോട് താല്‍പര്യമില്ലെന്ന് അര്‍ജുനും പറഞ്ഞിരുന്നു. അതേസമയം, ഐശ്വര്യ ലക്ഷ്മിയും അർജുൻ ദാസും ഒരുമിച്ചെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഹാഷ്ടാഗ് ലവ് റിലീസിന് ഒരുങ്ങുകയാണ്. 2012-ൽ റിലീസ് ചെയ്ത പെരുമാൻ എന്ന സിനിമയിലൂടെയാണ് അർജുൻ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്. അന്ധ​ഗാനം എന്നൊരു സിനിമയിലും അഭിനയിച്ച അർജുൻ പിന്നീട് റേഡിയോ ജോക്കിയായി. 2017ൽ തെലുങ്ക് സിനിമയായ ഓക്സിജനിൽ അഭിനയിച്ചു കൊണ്ട് തിരിച്ച് വരവ് നടത്തിയ അർജുൻ തുടർന്ന്, ലോകേഷ് കനകരാജിന്റെ കൈതി (2019), മാസ്റ്റർ (2021), വിക്രം, ബുട്ട ബൊമ്മ, അനീതി, പോർ, ഗുഡ് ബാഡ് അഗ്ലി, കോൾ ഹിം ഒജി തുടങ്ങി നിരവധി സിനിമകളുടെ ഭാ​ഗമായി.

Content Highlights: Arjun das new instagram story goes viral, fans got panicked

To advertise here,contact us