ആറ് വയസില്‍ തുടങ്ങിയതാണ് എന്റെ അഭിനയം, അന്നു ഞാന്‍ ബെസ്റ്റ് ആക്ടറായി; മോഹന്‍ലാല്‍

കുട്ടിക്കാലത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും തുറന്നു പറഞ്ഞ് ലാലേട്ടന്‍

മലയാളികളുടെ മഹാനടനാണ് മോഹന്‍ലാല്‍. കേരളത്തിനു പുറത്തും ധാരാളം ആരാധകരുള്ള മോഹന്‍ലാല്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഇപ്പോഴിതാ താരം തന്റെ കുട്ടിക്കാലത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ മൈ ജിഒവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പോഡ്കാസ്റ്റിലാണ് ഈക്കാര്യം പറഞ്ഞിരിക്കുന്നത്. തന്റെ അഭിനയ ജീവിതം തുടങ്ങിയത് ആറാംക്ലാസില്‍ പഠിക്കുമ്പോഴായിരിന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത് ആ നാടകത്തില്‍ അഭിനയിച്ചപ്പോള്‍ ബെസ്റ്റ് ആക്ടര്‍ ആയിരിന്നുവെന്നും താരം പറയുന്നു. കുടുംബത്തെ കുറിച്ചും അഭിനയത്തിന്റെ തുടക്കത്തെ കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയത്. സ്‌കൂളില്‍ ഒരു നാടകത്തിലാണ് അഭിനയിച്ചത്. അന്ന് ഞാന്‍ ആയിരിന്നു ബെസ്റ്റ് ആക്ടര്‍. വളരെ സാധാരണ രീതിയിലുള്ള ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. എന്റെ അച്ഛന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു, വളരെ മികച്ചൊരു കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാരും പോയി ഞാന്‍ മാത്രമാണ് എന്റെ കുടുംബത്തില്‍ അവശേഷിക്കുന്നത്.

കമ്പ്യൂട്ടര്‍ ബോയി എന്ന നാടകത്തിലാണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിച്ചത്. അതില്‍ 90 വയസുള്ള ഒരു വൃദ്ധന്റെ കഥാപാത്രമായിരുന്നു എന്റേത്. പിന്നീട് 10ാം ക്ലാസില്‍ നിന്നും കോളേജില്‍ നിന്നുമെല്ലാം ഞാന്‍ ബെസ്റ്റ് ആക്ടറായി തെരഞ്ഞെടുത്തു. ഞാന്‍ ഒരു മിഡില്‍ ക്ലാസ് സ്റ്റുഡന്റ് ആയിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ചെറിയ രീതിയില്‍ ഡാന്‍സ് കളിക്കും പാട്ടുപാടുമൊക്കെ ചെയ്യുവായിരുന്നു. എനിക്ക് ആഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും വിചാരിച്ചിരുന്നില്ല സിനിമയില്‍ ഒരു നടനായി എത്തുമെന്ന്. അന്ന് എന്റെ സുഹൃത്തുക്കളാണ് സംവിധായകര്‍ക്ക് എന്റെ ബയോഡാറ്റ അയച്ചത്. അങ്ങിനെയാണ് ഇപ്പോള്‍ ഞാന്‍ താങ്കളുടെ മുന്നിലിരിക്കുന്നത്' -മോഹന്‍ലാല്‍ പറയുന്നു.

Content Highlights: Mohanlal opens up about his childhood and family

To advertise here,contact us