'സഞ്ജു ഫാൻസ്‌ അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ്', വിജയം ആഘോഷമാക്കി ബേസിലും കൂട്ടരും; വീഡിയോ വൈറൽ

സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞ് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങല്‍ പങ്കുവെച്ചിരിക്കുകയാണ് ബേസില്‍

'സഞ്ജു ഫാൻസ്‌ അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ്', വിജയം ആഘോഷമാക്കി ബേസിലും കൂട്ടരും; വീഡിയോ വൈറൽ
dot image

2026 ടി20 ലോകകപ്പ് കിരീടം ഉയർത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ വിജയശില്പികളിൽ ഒരാളായി മാറിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസൺ. സഞ്ജുവിന്റെ മത്സരം നേരിട്ട് ആസ്വദിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ ബേസിൽ ജോസഫും എത്തിയിരുന്നു. ഇപ്പോഴിതാ മാച്ചിന് മുൻപ് സ്റ്റേഡിയത്തിന് പുറത്തുനിന്നുള്ള ബേസിലിന്റെയും കൂട്ടരുടെയും ആഘോഷങ്ങളുടെ വീഡിയോ ആണ് വൈറലാകുന്നത്.

സൈലം ഗ്രൂപ്പ് സ്ഥാപകൻ ഡോക്ടർ അനന്തു, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ നിഹാൽക്ക എന്നിവർക്കൊപ്പമാണ്‌ ബേസിൽ കളി കാണാനെത്തിയത്. ഇവർക്കൊപ്പം സ്റ്റേഡിയത്തിന് പുറത്ത് ആഘോഷിക്കുന്ന ബേസിലിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 'സഞ്ജു ഫാൻസ്‌ അസോസിയഷന്റെ കേരള ഘടകത്തിന്റെ പ്രസിഡന്റ്' എന്നാണ് വീഡിയോയിൽ ബേസിലിനെ ഡോക്ടർ അനന്തു വിശേഷിപ്പിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ടാണ് ഈ വീഡിയോ വൈറലായത്. സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞ് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങല്‍ പങ്കുവച്ചിരിക്കുകയാണ് ബേസില്‍.

ടി 20 വേള്‍ഡ് കപ്പ് തിരുവനന്തപുരത്ത് വച്ച് നടന്നപ്പോഴും സഞ്ജുവിന് പിന്തുണയുമായി ബേസില്‍ എത്തിയിരുന്നു. അന്ന് സഞ്ജുവിന് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ രണ്ടു കളികളിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ഇന്നിങ്ങ്‌സുകളായിരുന്നു സഞ്ജുവിന്റേത്. ആ മാസ്മരിക പ്രകടനങ്ങള്‍ ഒരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതാണെന്നാണ് ബേസില്‍ പറഞ്ഞത്. ഇത് സഞ്ജുവിന്റെ സുവര്‍ണ്ണകാലഘട്ടത്തിന്റെ തുടക്കമാണെന്നാണ് അന്ന് ബേസില്‍ പറഞ്ഞു.

basil joseph

ടി20 ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തുന്ന മൂന്നാം കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുന്നത്. ഇതോടെ ടി20 ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ടി 20 ലോകകപ്പ് താരമായി സഞ്ജുവിനെ തിരഞ്ഞെടുത്തിരുന്നു. ഫൈനലിലും വെടിക്കെട്ട് പ്രകടനം നടത്തിയതോടെയാണ് സഞ്ജു ടൂർണമെന്റ് താരമാകുന്നത്. ടി20 ലോകകപ്പ് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

Content Highlights: Basil Joseph and friends supports sanju samson in world cup final, celebration video before match goes viral

dot image
To advertise here,contact us
dot image