മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന 'പേട്രിയറ്റ്' ന്റെ പുത്തന്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്. വനിതാ ദിനം പ്രമാണിച്ച് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ ആണ് ഇന്ന് രാവിലെ 10 മണി മുതല്‍ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ പുറത്തു വിട്ടത്. രേവതി, ഗ്രേസ് ആന്റണി, ഗീതി സംഗീത, ശ്രീ പാര്‍വതി, ദര്‍ശന രാജേന്ദ്രന്, സരിന് ഷിഹാബ്, നയന്‍താര എന്നിവരുടെ പോസ്റ്ററുകള്‍ ആണ് പുറത്തു വന്നത്.
ഇത് കൂടാതെ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ആയെത്തിയ രംഗത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ റീലും പുറത്തു വന്നിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന് എന്നിവരാണ് ഈ സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമായിരുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് ഒരുക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം 2026 ഏപ്രില്‍ 23 നു ആഗോള റിലീസായി തീയേറ്ററുകളില്‍ എത്തും. മമ്മൂട്ടി, മോഹന്‍ലാല്‍, എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര, രാജീവ് മേനോന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സി ആര് സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകന് മഹേഷ് നാരായണന് തന്നെയാണ്. മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകനായ സുഷിന് ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പന്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദന് ആണ്. സംവിധായകന് മഹേഷ് നാരായണന് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.
ഛായാഗ്രഹണം - മാനുഷ് നന്ദന്, സംഗീതം - സുഷിന് ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണന്, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവില്‍, ജിബിന്‍ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് -ഡിക്സണ്‍ പൊടുത്താസ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് - സുനില്‍ സിങ്, നിരൂപ് പിന്റോ, ജസ്റ്റിന് ബോബന്, ജെസ്വിന് ബോബന്, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അന്‍വര്‍ അലി, സംഘട്ടനം - ദിലീപ് സുബ്ബരായന്‍, സ്റ്റണ്ട് സില്‍വ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈന്‍ - ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം - ഷോബി പോള്‍രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റില്‍സ് - നവീന്‍ മുരളി, വിഎഫ്എക്സ് - ഫയര്‍ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ്, ഫാന്റം വിഎഫ്എക്സ്, പിക്ടോറിയല്‍ വിഎഫ്എക്സ്, ബൈനറി സര്‍ക്കസ്, ഡി ഐ കളറിസ്റ്റ് - ആശീര്‍വാദ് ഹദ്കര്‍, പബ്ലിസിറ്റി ഡിസൈന്‍ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റല്‍ പിആര്‍: വിഷ്ണു സുഗതന്, പിആര്‍ഓ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
Content Highlights: 'Patriot' Women's Day special character posters released