ഇത് ആഘോഷരാവ്; ചങ്കിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ബേസില്‍ അഹമ്മദാബാദിലെത്തി

സഞ്ജുവിനായി ബേസില്‍ ജോസഫ് അഹമ്മദാബാദില്‍

ഇത് ആഘോഷരാവ്; ചങ്കിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ബേസില്‍ അഹമ്മദാബാദിലെത്തി
dot image

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് മേഖലയാണ് സിനിമയും ക്രിക്കറ്റും. ഈ രണ്ടു മേഖലകളിലും കഴിവ് തെളിയിച്ച യുവതാരങ്ങളാണ് സഞ്ജു സാംസണും ബേസില്‍ ജോസഫും. ഇരുവരും സൗഹൃദം ഏവരും വളരെ സന്തോഷത്തോടെ നോക്കികാണുന്ന ഒന്നാണ്. ടി20 വേള്‍ഡ് കപ്പ് നടക്കുന്ന അഹമ്മദാബാദ് നരേന്ദമോദി സ്‌റ്റേഡിയത്തില്‍ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്. സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞ് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങല്‍ പങ്കുവച്ചിരിക്കുകയാണ് ബേസില്‍. ലോകകപ്പ് കിരീടവുമായി സഞ്ജുവും ബേസിലും ഒരുമിച്ചു നില്‍ക്കുന്ന മുഹൂര്‍ത്തത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ് എന്ന കമന്റുകളാണ് ആ ചിത്രത്തിന് താഴെ.

ടി 20 വേള്‍ഡ് കപ്പ് തിരുവനന്തപുരത്ത് വച്ച് നടന്നപ്പോഴും സഞ്ജുവിന് പിന്തുണയുമായി ബേസില്‍ എത്തിയിരുന്നു. അന്ന് സഞ്ജുവിന് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ രണ്ടു കളികളിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ഇന്നിങ്ങ്‌സുകളായിരുന്നു സഞ്ജുവിന്റേത്.

ആ മാസ്മരിക പ്രകടനങ്ങള്‍ ഒരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതാണെന്നാണ് ബേസില്‍ പറഞ്ഞത്. ഇത് സഞ്ജുവിന്റെ സുവര്‍ണ്ണകാലഘട്ടത്തിന്റെ തുടക്കമാണെന്നാണ് അന്ന് ബേസില്‍ പറഞ്ഞു.

ന്യൂസിലന്‍ഡിന്റെ എല്ലാ ബൗളര്‍മാരെയും നിലം പരിശാക്കി 46 പന്തില്‍ 89 റണ്‍സ് ആണ് സഞ്ജു ഇന്ന് നേടിയത്. ഈ ലോകകപ്പില്‍ മാത്രം 300ലധികം റണ്‍സ് നേടി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. അഞ്ചു മത്സരങ്ങളില്‍ നിന്നായി 321 റണ്‍സ് ആണ് സഞ്ജു നേടിയത്.

Content Highlights: Basil Joseph in Ahmedabad to support Sanju in the World Cup

dot image
To advertise here,contact us
dot image