കേരളത്തിനെതിരെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമായിരുന്നു കേരള സ്റ്റോറി 2 . ചിത്രത്തിൻറെ ട്രെയിലറിലെ രംഗങ്ങൾ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നിർബന്ധിച്ച ബീഫ് കഴിപ്പിക്കുന്നതടക്കം മതസപർദ്ധ വളർത്തുനാണ് നിരവധി രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിൽ ഉണ്ടായിരുന്നത്.
ഇപ്പോഴിതാ തിയേറ്ററിയിൽ കൂപ്പുകുത്തിയിരിക്കുകയാണ് ചിത്രം. റീലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് 16 കോടിയാണ്. ആദ്യ ദിനം കേവലം 75 ലക്ഷം രൂപ മാത്രമായിരുന്നു ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. കാണാൻ ആളുകൾ ഇല്ലാത്ത കാരണം കേരളത്തിലടക്കം നിരവധി ഷോകളാണ് റദ്ധാക്കിയത്. അതേസമയം, 'കേരള സ്റ്റോറി 2 ബിയോണ്ട്' എന്ന സിനിമയുടെ പേരിൽനിന്ന് 'കേരള' എന്നത് നീക്കണമെന്ന ആവശ്യവുമായി പൊതുതാൽപര്യ ഹർജി. യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്ന വിവാദ കഥ പറയുന്ന ചിത്രത്തിന്റെ പേരിൽ നിന്ന് 'കേരള' എന്നത് നീക്കാൻ ഉത്തരവിടണമെന്നും സാങ്കൽപിക കഥയാണെന്ന് എഴുതികാണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്. കെ സി ചന്ദ്രമോഹനൻ അടക്കമുള്ളവരാണ് ഹർജിക്കാർ.
ചിത്രത്തിനെതിരെ കടുത്ത വിമർശനം ഉയരുകയും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു. കേരളത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് സിനിമ എന്നതായിരുന്നു പ്രധാന വിമർശനം. എന്നാൽ ചിത്രം കേരളത്തെ കുറിച്ചല്ല പറയുന്നതെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വാദം. 2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കേരളത്തിൽ പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന പ്രൊപ്പഗണ്ട പ്രചരിപ്പിച്ച ചിത്രമായിരുന്നു സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി'.
രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ സിനിമ കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ സിനിമയുടെ ഈ പുരസ്കാരത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളും ഉയർന്നിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചത് എന്നായിരുന്നു വിമർശനങ്ങൾ. സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയ ആദ ശർമ്മ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിനും നിറയെ ട്രോളുകൾ ലഭിച്ചിരുന്നു. മലയാള ഭാഷയെ വികലമായി അവതരിപ്പിച്ചതിനും മോശം പ്രകടനത്തിൻ്റെ പേരിലുമാണ് വിമർശനങ്ങൾ നടിയെ തേടി എത്തിയത്. അതിന്റെ തുടർച്ചയെന്നോണമാണ് കാമാഖ്യ നാരായൺ സിങ്ങ് കേരള സ്റ്റോറി 2 ചെയ്തിരിക്കുന്നത്.
Content Highlights: Marked as a flop, The Kerala Story 2 fails to impress commercially take a look at its current box office collection.