കൂലിയിൽ എന്റെ 7 സീനുകൾ കട്ട് ചെയ്തു, രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്; ബാബു രാജ്

ചെറിയ റോൾ എന്ന് പറഞ്ഞല്ല അവർ വിളിക്കുന്നത്. അവർ പറയുമ്പോൾ വലിയൊരു ക്യാരക്ടർ ആണ്. തമിഴിലും തെലുങ്കിലും അവർ ഹീറോയെ ഫോളോ ചെയ്യുന്നതാണ്

കൂലിയിൽ എന്റെ 7 സീനുകൾ കട്ട് ചെയ്തു, രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്; ബാബു രാജ്
dot image

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. തന്റെ സിനിമകളിലെല്ലാം മലയാളി താരങ്ങള്‍ക്ക് മികച്ച വേഷം സമ്മാനിക്കുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ആദ്യ ചിത്രമായ മാനഗരത്തില്‍ ഒഴിക്കെ ബാക്കി എള്ള് സിനിമകളിലും മലയാളി താരങ്ങളുടെ സാനിധ്യം ഉണ്ടായിരുന്നു.

കൈതിയില്‍ നരേന്‍ അവതരിപ്പിച്ച ബിജോയ്, വിക്രത്തില്‍ കമല്‍ ഹാസനൊപ്പം കട്ടക്ക് പിടിച്ചുനിന്ന ഫഹദ് ഫാസില്‍, രണ്ട് സീനില്‍ മാത്രം വന്നുപോയ കാളിദാസ് ജയറാം, മാസ്റ്ററില്‍ നായികയായ മാളവിക മോഹനന്‍, ലിയോയില്‍ വിജയ്‌യുടെ മകനായി മാത്യു തോമസ്, കൂലിയില്‍ സൗബിന്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ലോകേഷിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കൂലിയിലും സ്ഥിതി വ്യത്യസ്തമല്ല. വില്ലന്‍ വേഷത്തില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റിയ ബാബുരാജ് കൂലിയില്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍ രണ്ട് സീനില്‍ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. ഡയലോഗില്ലാത്തെ വെടികൊണ്ട് മരിക്കുന്ന കഥാപാത്രമാണ് ബാബുരാജിന് നല്‍കിയത്. ഇപ്പോഴിതാ കൂലിയിൽ ബാബുരാജിന്റെ 7 സീനുകൾ കട്ട് ചെയ്തുവെന്ന് പറയുകയാണ് നടൻ.

'കൂലിയിൽ എന്റെ 7 സീനുകൾ കട്ട് ചെയ്തു പോയതാണ്. നമ്മളെ ലോകേഷ് കനകരാജ് പോലുള്ള വലിയ ഡയറക്ടർ വിളിച്ച് കഥയും സാഹചര്യവും പറയുമ്പോൾ ആ സിനിമയിൽ ചെറിയ റോൾ എന്നതല്ല നോക്കിയത്. ആ സിനിമയുടെ ദൈർഘ്യം കൂടി വരുമ്പോൾ വെട്ടിയതാണ്. ആ സിനിമയ്ക്ക് സെക്കന്റ് പാർട്ട് ഉണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. സിനിമയുടെ ക്ലൈമാക്‌സിൽ ഞാൻ മരിക്കുന്നില്ല. ചെറിയ റോൾ എന്ന് പറഞ്ഞല്ല അവർ വിളിക്കുന്നത്. അവർ പറയുമ്പോൾ വലിയൊരു ക്യാരക്ടർ ആണ്. തമിഴിലും തെലുങ്കിലും അവർ ഹീറോയെ ഫോളോ ചെയ്യുന്നതാണ്. അപ്പോൾ പടത്തിന്റെ ദൈർഘ്യം കൂടുമ്പോൾ കട്ട് ചെയ്യാൻ പറ്റുന്ന സീൻ നമ്മുടെ ആയിരിക്കും,' ബാബു രാജ് പറഞ്ഞു.

Content Highlights: Actor Baburaj says he modified seven of his scenes in Coolie to make them more engaging and lighter in tone. He explains that the changes were part of his creative interpretation of the character. Baburaj highlights how improvisation can enhance screen presence.

dot image
To advertise here,contact us
dot image