'കോസ്റ്റ്യൂം ടെൻഷൻ ഇരട്ടിയാക്കി, ഒരു നടി I Love you പറഞ്ഞപ്പോൾ I Love you too എന്നായിരുന്നു മറുപടി', ബേസിൽ

'ഇവര്‍ എനിക്ക് തന്ന ഈ കോസ്റ്റ്യൂം എന്റെ ടെന്‍ഷന്‍ ഇരട്ടിയാക്കി. ഇത്തരം കോസ്റ്റ്യൂമൊന്നും ഞാന്‍ ഇടാറില്ല'

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബേസിൽ ജോസഫ്. ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. കഴിഞ്ഞ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ ബേസിലിനും പുരസ്‌കാരം ലഭിച്ചിരുന്നു. പൊന്മാനിലെ പ്രകടനത്തിനാണ് ബേസിൽ പുരസ്കാരത്തിന് അർഹനായത്. ബോളിവുഡിലെ മുന്‍നിര സംവിധായകരായ രാജ്കുമാര്‍ ഹിരാനിയും വിധു വിനോദ് ചോപ്രയും ചേര്‍ന്നാണ് ബേസിലിന് പുരസ്‌കാരം നല്‍കിയത്.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബേസിൽ നടത്തിയ പ്രസംഗം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ വേദിയിൽ നിൽക്കാൻ തനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ മറന്നു പോകുന്നുവെന്നും ബേസിൽ പറഞ്ഞു. ധരിച്ചിരിക്കുന്ന കോസ്റ്റ്യൂം ടെൻഷൻ ഇരട്ടിയാക്കിയെന്നും ബേസിൽ പാഞ്ഞു. ഒരു നടി തന്നോട് ഐ ലവ് യു എന്ന് പറഞ്ഞപ്പോൾ ഐ ലവ് യു ടൂ എന്നായിരുന്നു എന്റെ മറുപടി എന്നും ഇത് ടെൻഷൻ കാരണം സംഭവിച്ചതാണെന്നും ബേസിൽ കൂട്ടിച്ചേർത്തു.

'സത്യം പറഞ്ഞാൽ ഇത്രയും വലിയൊരു വേദിയിലേക്ക് വരുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. എന്റെ കരിയർ ഞാൻ ആരംഭിച്ചത് ഒരു സംവിധായകൻ ആയിട്ടാണ് പക്ഷെ എനിക്ക് ഈ അവാർഡ് ലഭിച്ചത് നടൻ ആയിട്ടുള്ള അഭിനയത്തിനാണ്. രാജ്കുമാര്‍ ഹിരാനിയിൽ നിന്നും വിധു വിനോദ് ചോപ്രയിൽ നിന്നും അവാർഡ് വാങ്ങാൻ സാധിച്ചതിൽ വലിയ സന്തോഷം. ഇവിടെ നിൽക്കുന്നത് തന്നെ വലിയ ടെൻഷനിൽ ആണ്. ഇവര്‍ എനിക്ക് തന്ന ഈ കോസ്റ്റ്യൂം എന്റെ ടെന്‍ഷന്‍ ഇരട്ടിയാക്കി. ഇത്തരം കോസ്റ്റ്യൂമൊന്നും ഞാന്‍ ഇടാറില്ല. അപ്പോള്‍ ഈ കോസ്റ്റ്യൂം ധരിച്ച് ഇങ്ങോട്ട് വരുമ്പോള്‍ എല്ലാവരും എന്താകും പറയുക എന്ന് ഒരുപാട് ചിന്തിച്ചു. കാണാന്‍ നന്നായിട്ടുണ്ടെന്നാകും പലരും പറയുക എന്ന് വിചാരിച്ചു.

Wow... Basi ♥️Love you man... more to come🔥@basiljoseph25pic.twitter.com/7eGtSdTvXk

ബേസില്‍, നിങ്ങളെ കാണാന്‍ നന്നായിട്ടുണ്ട്‌ എന്ന് ആരെങ്കിലും പറയുമ്പോള്‍ യു ആര്‍ ലുക്കിങ് സോ ഗുഡ് ടൂ എന്ന് തിരിച്ച് പറയണമെന്ന് തീരുമാനിച്ചു. ഇത് തന്നെയായിരുന്നു മനസിൽ പറഞ്ഞു കൊണ്ടിരുന്നത്. ഈ ഹാളിലേക്ക് കയറി വന്നപ്പോൾ ഒരു നടി എന്നെ കണ്ടതും ബേസിൽ ഐ ലവ് യു എന്ന് പറഞ്ഞു. കേട്ട പാതി ഞാൻ ഐ ലവ് യു ടൂ എന്ന് മറുപടി പറഞ്ഞു. പിന്നീട് അത് തിരുത്തി താങ്ക് യു എന്ന് പറഞ്ഞു. അത്രക്ക് നെര്‍വസായാണ് ഞാന്‍ ഇവിടേക്ക് വന്നത്,' ബേസില്‍ പറഞ്ഞു.

'രാജ്കുമാര്‍ ഹിരാനി സാര്‍, സാറിന്റെ സിനിമകളെല്ലാം എന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ സംവിധാനം ചെയ്ത പടങ്ങളൊക്കെ കോമഡി ഴോണറിലുള്ളതായിരുന്നു. സാറിന്റെ പഴയ ഒരു ഇന്റര്‍വ്യൂ ഉണ്ടല്ലോ, ഒരു യൂട്യൂബ് ചാനലിന് കൊടുത്തത്. താങ്കളുടെ ഓഫീസൊക്കെ കാണിച്ച ഒരു ഇന്റര്‍വ്യൂ ആയിരുന്നു അത്. ആ ഇന്റര്‍വ്യൂവിനിടെ ചുവരില്‍ ഒരുപാട് കാര്യങ്ങള്‍ എഴുതിവെച്ചത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.vഅതിലൊരു ഡയലോഗുണ്ടായിരുന്നു. എല്ലാ സീനിലും മൂന്ന് കാര്യങ്ങള്‍ നിര്‍ബന്ധമാണ്. എല്‍എസ്ഡി എന്നോ മറ്റോ ആണ്. സോറി, എല്‍സിഡി അത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്".- ബേസില്‍ കൂട്ടിച്ചേർത്തു. ബസിലിന്റെ ഈ പ്രസംഗം കേട്ട് വേദിയിൽ ഉള്ളവർ പൊട്ടിച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlights:  Actor-director Basil Joseph brought humour and energy to the prestigious The Hollywood Reporter India Awards ceremony. His spontaneous jokes and light-hearted interaction with fellow actors became one of the most talked-about moments of the evening. Several leading film personalities were seen laughing as Basil delivered witty one-liners on stage.

To advertise here,contact us