മോഹൻലാൽ എസ് എൻ സ്വാമിയെ അധിക്ഷേപിച്ചോ? വൈറലായ വീഡിയോയുടെ സത്യം ഇതാണ്

മോഹൻലാലിൻറെ കരിയർ ഹിറ്റുകളായ സാഗർ ഏലിയാസ് ജാക്കി, മൂന്നാം മുറ, ബാബ കല്യാണി തുടങ്ങിയ സിനിമകൾ നൽകിയ കഥാകൃത്തിനോട് ഇങ്ങനെ പെരുമാറിയത് ശരിയായില്ല എന്നാണ് സോഷ്യൽ മീഡിയ പറഞ്ഞിരുന്നത്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പ്രതിഛായ' സിനിമയുടെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ പരിപാടിയിൽ മലയാള സിനിമയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്താനും ബൈറ്റുകൾ എടുക്കാനും ഓൺലൈൻ മീഡിയകളും പരിപാടിയിൽ എത്തിയിരുന്നു. ഇതിനിടയിൽ നിന്നുള്ള ഒരു സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ.

തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയോട് മോഹൻലാൽ മോശമായി പെരുമാറി എന്നതായിരുന്നു വ്യാപകമായി പ്രചരിച്ച വീഡിയോ. സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് പരിപാടി കഴിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ മോഹൻലാലും ആന്റണി പെരുമ്പാവൂരും ഇവർക്ക് വഴി ഒരുക്കുന്ന ബോഡി ഗാർഡുകളും തിരക്കിട്ട് പോകുന്നുണ്ട്, ഇതിനിടയിൽ എസ് എൻ സ്വാമി വരുകയും 'അതിന്റെ ഇടയിൽ കൂടെ, ഒരു ശകലം മാറി നിന്നാൽ ഞങ്ങൾക്ക് പോകാം ' എന്ന് മോഹൻലാൽ പറയുന്നതുമാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഇത് കേട്ടപ്പോൾ സ്വാമി മാറി കൊടുക്കുന്നതും വിഡിയോയിൽ കാണാം.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മോഹൻലാൽ എസ് എൻ സ്വാമിയേ അധിക്ഷേപിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിഡിയോകൾ എത്തുകയായിരുന്നു. മോഹൻലാലിൻറെ കരിയർ ഹിറ്റുകളായ സാഗർ ഏലിയാസ് ജാക്കി, മൂന്നാം മുറ, ബാബ കല്യാണി തുടങ്ങിയ സിനിമകൾ നൽകിയ കഥാകൃത്തിനോട് ഇങ്ങനെ പെരുമാറിയത് ശരിയായില്ല എന്നാണ് സോഷ്യൽ മീഡിയ പറഞ്ഞിരുന്നത്. എന്നാൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണെന്ന് ഒരു വിഭാഗം ചൂണ്ടി കാണിക്കുന്നുണ്ട്.

തിരക്കിനിടയിൽ നടക്കുമ്പോൾ മുഖത്തേക്ക് കാമറ കൊണ്ട് വന്നവരോടാണ് 'അതിന്റെ ഇടയിൽ കൂടെ' എന്ന് മോഹൻലാൽ പറഞ്ഞതെന്നും ആരാധകർ പറയുന്നുണ്ട്. പതിയെ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വരാൻ എസ് എൻ സ്വാമിയേ സഹായിക്കുകയാണ് ചെയ്തതെന്നും ചിലർ പ്രചരിക്കുന്ന വിഡിയോയ്ക്ക് താഴെ കുറിക്കുന്നുണ്ട്. അനാവശ്യമായി വിവാദങ്ങൾ പടച്ചു വിടുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Content Highlights:  A viral video sparked claims that Mohanlal insulted S. N. Swamy. The clip was widely shared on social media, triggering debate.

To advertise here,contact us