നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. സിനിമയുടെ ടൈറ്റിലും ട്രെയ്ലറും മോഹൻലാൽ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ചടങ്ങിൽ മോഹൻലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും ബന്ധത്തെക്കുറിച്ച് ഗോകുലം ഗോപാലൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആനയും പാപ്പാനും തമ്മിലുള്ള ബന്ധമാണ് ഇരുവരുടെയും എന്നാണ് ഗോകുലം ഗോപാലൻ പറയുന്നത്.
‘മോഹൻലാലിനൊപ്പം ഒരാളുണ്ട്. ആന്റണി. അദ്ദേഹം ഒരു ആനപ്പാപ്പാനാണ്. ആനയെ തെളിക്കണമെങ്കിൽ പാപ്പാന് മാത്രമേ സാധിക്കൂ. അടുത്ത് വേറെയാർക്കും പോകാൻ സാധിക്കൂ. എന്നെ സംബന്ധിച്ച് ഇരുവരും തമ്മിൽ ആനയും പാപ്പാനും തമ്മിലുള്ള ബന്ധമാണ്. വലിയ ഐക്യമാണ്. ആ ബന്ധം എന്നും നിലനിൽക്കട്ടെ. അതിൽ നിന്ന് പല കാര്യങ്ങളും നമുക്ക് ലഭിക്കാനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
മോഹൻലാൽ ഒരു അദ്ഭുതമാണ്. അദ്ദേഹത്തെ സാധാരണ മനുഷ്യഗണത്തിൽ പെടുത്താൻ കഴിയില്ല. പത്തുനാൽപ്പത് വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാലാജി എന്റെ സുഹൃത്തായിരുന്നു. മോഹൻലാൽ എന്ന കലാകാരൻ ലോകം അറിയപ്പെടുന്ന വലിയ നിലയിൽ എത്തുമെന്ന് അന്ന് തന്നെ എനിക്ക് തോന്നിയിരുന്നു,’ ഗോകുലം ഗോപാലൻ പറയുന്നു. ഇത് കേട്ട് മോഹൻലാൽ ആന്റണി നോക്കി ആനപാപ്പാൻ എന്ന പറയുന്ന വിഡിയോയും സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, സമകാലിക രാഷ്ട്രീയത്തിലെ ഉള്ളുകളികളിലേക്ക് വെളിച്ചം വീശുന്ന പ്രമേയമാണ് സിനിമയുടേതെന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സൂചന. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തെ പിടിച്ചുലച്ച സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ റഫറൻസുള്ള ദൃശ്യങ്ങളും ട്രെയ്ലറിൽ കാണാം. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് അടിമുടി രാഷ്ട്രീയം ചർച്ചചെയ്യുന്ന സിനിമ റിലീസ് ആവുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. പെരുന്നാൾ റിലീസായി ചിത്രം തിയ്യേറ്ററുകളിലെത്തുമെന്നാണ് സൂചന.
Content Highlights: Producer Gokulam Gopalan speaks about the bond between Mohanlal and Antony Perumbavoor. He highlights their long-standing professional and personal relationship.