രജനികാന്തിനെ നായകനാക്കി സൗന്ദര്യ രജനികാന്ത് ഒരുക്കിയ ചിത്രമാണ് കോച്ചടൈയാൻ. മോഷൻ കാപ്ച്ചറിന്റെ സഹായത്തോടെ അനിമേഷൻ ചിത്രമായി പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാൽ സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കും കയ്യടികൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങി 12 വർഷത്തിന് ശേഷം വീണ്ടും റീ റിലീസ് ചെയ്യുകയാണ് കോച്ചടൈയാൻ. റീ റിലീസ് പതിപ്പിന്റെ ട്രെയ്ലർ പുറത്തുവന്നു.
ഇത്തവണ എഐയുടെ സഹായത്തോടെ മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പാണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ആദ്യ വേർഷനിൽ നിന്ന് ഏറെ മാറ്റങ്ങൾ വരുത്തിയുള്ള പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നതെന്നാണ് ട്രെയ്ലർ കാണുമ്പോൾ മനസിലാകുന്നത്. എന്നാൽ ട്രെയ്ലർ റിലീസിന് പിന്നാലെ ഈ പുതിയ പതിപ്പിന് മോശം പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. എഐ പതിപ്പ് ഒട്ടും നന്നായിട്ടില്ലെന്നും ലിപ് സിങ്ക് ഒട്ടും ശരിയാകുന്നില്ലെന്നുമാണ് കമന്റുകൾ. ഒറിജിനൽ വേർഷനിൽ പണിയെടുത്തവരെ അപമാനിക്കുന്നതിന് തുല്യമാണ് ഈ എഐ പതിപ്പ് എന്നാണ് കമന്റുകൾ. ചിത്രത്തിന്റെ റീ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
കെ എസ് രവികുമാർ ആണ് സിനിമയ്ക്കായി കഥയും തിരക്കഥയും ഒരുക്കിയത്. ദീപിക പദുകോൺ, ശോഭന, നാസർ, ജാക്കി ഷ്റോഫ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം നൽകിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും ഹിറ്റാണ്. അതേസമയം, ജയിലർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
Kochadaiyan was truly ahead of its time - a bold first of its kind, the directorial debut of @soundaryaarajni, supported by EROS and India’s first photorealistic film created with mega stars.Today, powered by ErosGenAI’s advanced models - from AI-led restoration and performance… pic.twitter.com/SaXdXayMGQ
ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും.
Content Highlights: Rajinikanth animated film kochadaiyaan all set for a re release with new ai visuals, gets trolled online