'ഒഴുക്കിൽ പറഞ്ഞു പോയതാണ്, അങ്ങനെയൊരു രേഖയില്ല, ക്ഷമിക്കണം' അല്ലു അർജുനോട് മാപ്പുപറഞ്ഞ് സ്ട്രാറ്റജിസ്റ്റ്

'ഞാൻ നടത്തിയ ആ പ്രസ്താവനകൾ കാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് സംഭവിച്ച നഷ്ടങ്ങളിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു'

'ഒഴുക്കിൽ പറഞ്ഞു പോയതാണ്, അങ്ങനെയൊരു രേഖയില്ല, ക്ഷമിക്കണം' അല്ലു അർജുനോട് മാപ്പുപറഞ്ഞ് സ്ട്രാറ്റജിസ്റ്റ്
dot image

നടൻ അല്ലു അർജുനെക്കുറിച്ച് ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്നായിരുന്നു കാവേരിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ കാവേരിക്കെതിരെ നിയമനടപടി സ്വീകരിച്ച് നടന്റെ ടീമും എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ മാപ്പുപറഞ്ഞ് രംഗത്തുകയാണ് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും അവരുടെ അഭിമുഖം പുറത്തുവിട്ട പോഡ്‌കാസ്റ്ററും.

സംസാരത്തിന്റെ ഒഴുക്കിൽ പറ്റിയ നാക്ക് പിഴയാണെന്നും '42 ഡോസ് ആൻഡ് ഡോണ്ട്‌സ്' എന്ന രേഖ ഇല്ലെന്നും സ്ട്രാറ്റജിസ്റ്റ് കാവേരി ബറുവ പറഞ്ഞു. അല്ലു അർജുന് ഉണ്ടായ മാനഹാനിയ്ക്ക് മാപ്പു പറയുന്നതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ ഇരുവരും പറയുന്നു.

'ഞാൻ ആഴത്തിൽ ചിന്തിച്ചപ്പോൾ, ഈ പ്രസ്താവനകൾ തെറ്റായിരുന്നു. അവ പരിശോധിച്ചുറപ്പിച്ച രേഖയേയോ വസ്തുതാപരമായ വിവരങ്ങളേയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അല്ലു അർജുനോ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരെങ്കിലുമോ എനിക്ക് '42 ഡോസ് ആൻഡ് ഡോണ്ട്‌സ്' അടങ്ങിയ ഒരു രേഖയും നൽകിയിട്ടില്ല. എൻ്റെ പരാമർശങ്ങൾ സംഭാഷണങ്ങളുടെ ഒഴുക്കിൽ സംഭവിച്ചതാണ്, അവയെ വസ്തുതാപരമായ കാര്യങ്ങളായി അവതരിപ്പിക്കരുത്.

ഞാൻ നടത്തിയ ആ പ്രസ്താവനകൾ കാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് സംഭവിച്ച നഷ്ടങ്ങളിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. ഞാൻ എൻ്റെ പരാമർശങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നു. അല്ലു അർജുനോടും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളോടും എനിക്ക് അതിയായ ബഹുമാനമുണ്ട്. അദ്ദേഹത്തിനുണ്ടായ ഏതെങ്കിലും അസൗകര്യത്തിൽ ഞാൻ ഖേദിക്കുന്നു,' കാവേരി പറഞ്ഞു.

'ഞങ്ങൾ തിരുത്തുകയാണ്. ഞങ്ങളുടെ അതിഥി പറഞ്ഞ പരാമർശങ്ങൾ ഞങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വ്യക്തമായി പിൻവലിച്ചു. ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് ഞങ്ങൾ വീണ്ടും ഉറപ്പുനൽകുന്നു. മൂന്നാം കക്ഷികൾ ഏതെങ്കിലും തെറ്റായ ചിത്രീകരണം അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട വ്യാഖ്യാനം എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഹോസ്റ്റിനും ഞങ്ങളുടെ ചാനലുമായി ബന്ധപ്പെട്ടവർക്കും എതിരായ ഉപദ്രവം അവസാനിപ്പിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു,' സ്വീകൃതി പറഞ്ഞു.

Content Highlights: Brand strategist Kaveri and the podcaster who released the interview apologize after backlash over the alleged fake campaign against Allu Arjun.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us