'പത്ത് കോടി ചെലവാക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ല,' ഗോസിപ്പുകളിൽ പ്രതികരിച്ച് മൃണാൾ താക്കൂർ

ഇതുവരെ എനിക്ക് ഒരു പിആർ ടീം ഇല്ലായിരുന്നു. എന്റെ മേൽവിലാസം വരെ പ്രചരിച്ചതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കൊരു ടീമിനെ നിയമിക്കേണ്ടി വന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും സജീവമായിരുന്ന ധനുഷ് - മൃണാൾ ഠാക്കൂർ വിവാഹ വാർത്തകൾ. ഒടുവിൽ ഈ ഗോസ്സിപ്പുകളോട് പ്രതികരിച്ച് മൃണാൾ തന്നെ രംഗത്ത് എത്തിയിരുന്നു. ഇത്തരം വാർത്തകളെ തമാശയോടെയാണ് താൻ കണ്ടതെന്ന്, ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മൃണാൾ പറയുന്നു. ശരിയായ സമയത്ത് തന്റെ പങ്കാളിയെ കണ്ടെത്തുമെന്നും പത്ത് കോടി ചെലവാക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഗോസിപ്പുകൾ പടച്ചു വിട്ടവർക്ക് നന്ദിയും നടി പറഞ്ഞു.

അവരുടെ കണക്കുകൂട്ടലിൽ എന്റെ കല്യാണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ശരിയായ സമയത്ത് തന്റെ പങ്കാളിയെ കണ്ടെത്തും. ഇതുവരെ എനിക്ക് ഒരു പിആർ ടീം ഇല്ലായിരുന്നു. എന്റെ മേൽവിലാസം വരെ പ്രചരിച്ചതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കൊരു ടീമിനെ നിയമിക്കേണ്ടി വന്നു. എന്നെത്തന്നെ സംരക്ഷിക്കാനാണ് ഞാൻ അത് ചെയ്തത്. ഞാൻ 3 കോടിയോ, 6 കോടിയോ, 10 കോടിയോ ചിലവാക്കിയാൽ പോലും എനിക്ക് ഇത്രയും വലിയ പബ്ലിസിറ്റി ലഭിക്കില്ലെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഈ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച എല്ലാവർക്കും വലിയ നന്ദി,' മൃണാൾ പറഞ്ഞു.

വാലന്റൈൻസ് ദിനത്തിൽ ധനുഷും മൃണാലും വിവാഹിതനാകും എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.

Content Highlights:   Actress reacts to rumours linking Dhanush and Mrinal Thakur in a marriage gossip. She says the controversy brought her unexpected publicity. The actress adds that even crores spent on promotions couldn’t achieve such reach.

To advertise here,contact us