സിനിമയിൽ എത്ര സീനുണ്ട് എന്നതിലല്ല, ഉള്ള സീനിൽ 'ആ തള്ള കൊള്ളാം' എന്ന് പറയുന്നത് കേൾക്കാനാണ് ഇഷ്ടം;മല്ലിക

'നമുക്ക് വലിയ 500 കോടിയും 300 കോടിയും ഒക്കെ മുടക്കി പടം എന്തിനാണ്, ഇതുപോലത്തെ ഒരു നാലഞ്ച് പടം എടുത്താൽ പോരെ'

നല്ല സിനിമകളെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളക്കര, അടുത്ത കാലത്ത് പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത ചിത്രമാണ് ‘പ്രകമ്പനം’. തിയേറ്ററിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ മല്ലിക സുകുമാരൻ പറയുന്ന വാക്കുകകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇതൊരു താരമൂല്യം കൊണ്ട് ഓടിയ പടമല്ലെന്നും സിനിമയുടെ വിജയത്തിൽ വളരെ സന്തോഷം ഉണ്ടെന്നും മല്ലിക പറഞ്ഞു. 500 കോടി മുടക്കി സിനിമ എടുക്കുന്നതിനേക്കാളും നല്ല സിനിമ എടുക്കുന്നതിലാണ് കാര്യം എന്നും നടി കൂട്ടിച്ചേർത്തു.

'ഭയങ്കര സന്തോഷത്തോടുകൂടിയാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. ഇതിലെ അഭിനേതാക്കളായ സാഗറും ഗണപതിയുമൊക്കെ അത്ര മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്. അമീൻ ഇങ്ങനെ കലക്കുന്ന് ഞാൻ പ്രതീക്ഷിച്ചില്ല, അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴേ എനിക്ക് തോന്നി എന്ത് രാസമായി നാച്ചുറൽ ആയിട്ടാണ് ഇവരൊക്കയെ ചെയ്യുന്നത് എന്ന്. എന്റെ സന്തോഷം ഇങ്ങനത്തെ പടങ്ങൾ ഓടുമ്പോൾ ഉണ്ടല്ലോ ഞങ്ങളെ പോലെുള്ള അമ്മമാർക്ക് ഒരു അഭിമാനവും സന്തോഷവുമാണ്. കാരണം ഇതൊരു താരമൂല്യം കൊണ്ട് ഓടിയ പടമല്ല.

ഒരു ചെറിയ സംഭവത്തിനെ രണ്ട് മണിക്കൂർ സിനിമയാക്കി മനോഹരമായി അവതരിപ്പിച്ചതാണ്. ഒരു തിരക്കഥ ഉണ്ടാക്കി അത് പിന്നെ സ്ക്രിപ്റ്റ് ആക്കി അത് അതിലും ഗംഭീരമായിട്ട് സംവിധാനം ചെയ്തു. അതിലൊക്കെ ഉപരിയായിട്ട് എന്താ ക്യാമറ എഡിറ്റിങ്ങും ഞാൻ പോലും ഒരു ഷോട്ട് കണ്ട് ഞെട്ടിപ്പോയി. അത്ര മനോഹരമായിട്ട് ഈ പടം എടുത്തു. ഇങ്ങനത്തെ പടം ഒക്കെ വരുമ്പോൾ നമുക്കൊരു ഭയങ്കര ത്രില്ലാണ്. ഈ സ്ഥിരം കണ്ട സാധനങ്ങൾ എന്തിനാണ്. നമുക്ക് വലിയ 500 കോടിയും 300 കോടിയും ഒക്കെ മുടക്കി പടം എന്തിനാണ്, ഇതുപോലത്തെ ഒരു നാലഞ്ച് പടം എടുത്താൽ പോരെ. ഞാൻ തുറന്നു പറയാണ്, ഇങ്ങനത്തെ പടങ്ങൾ ഓടാൻ പ്രേക്ഷകരും മാധ്യമങ്ങളും സഹായിക്കണം എന്നെങ്കിലേ ഇൻഡസ്ട്രി വളരത്തുള്ളൂ.

ഞാൻ അഭിനയിക്കുന്ന സിനിമകൾ ഏതായാലും അതിന്റെ റിലീസ് ദിവസം ക്ഷേത്രങ്ങളിൽ പോയി നിർമ്മാതാവിന് മുടക്കുമുതലെങ്കിലും കിട്ടണേ എന്ന് പ്രാർത്ഥിക്കാറുണ്ട്. സിനിമയിൽ എത്ര സീനുണ്ട് എന്നതിലല്ല, ഉള്ള സീനിൽ "ആ തള്ള കൊള്ളാം" എന്ന് പ്രേക്ഷകർ പറയുന്നത് കേൾക്കാനാണ് എനിക്ക് ഇഷ്ടം; മല്ലിക സുകുമാരൻ പറഞ്ഞു.

Content Highlights: Actress Mallika Sukumaran shared her happiness over the success of Prakambanam. The film has been receiving positive feedback from audiences. She expressed gratitude for the love and support shown to the movie.

To advertise here,contact us