തുടക്കം കുറിച്ച് പെൻസിനിമാസിന്റെ 'ഗംഗ യമുന സിന്ധു സരസ്വതി'

പെൻസിനിമാസിന്റെ 'ഗംഗ യമുന സിന്ധു സരസ്വതി' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പെൻ സിനിമാസിന്റെ ബാനറിൽ ടി. ആർ ദേവൻ, രതീഷ് ഹരിഹരൻ, ബാബുനാപ്പോളി, മാർബെൻ റഹീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "ഗംഗ യമുന സിന്ധു സരസ്വതി " എന്ന ആന്തോളജി സിനിമയുടെ പൂജ പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഹിറ്റുകളുടെ സംവിധായകനും നടനുമായ ലാൽ പൂജ നിർവ്വഹിച്ചു.

സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലൂടെ സഞ്ചരിക്കുന്ന നാല് വനിതകളുടെ കഥ പറയുന്ന ഈ ചിത്രത്തിന് ഭാരതത്തിലെ പുണ്യ നദികളുടെ പേരാണ് നൽകിയിരിക്കുന്നത്. സ്ത്രീജിവിതത്തിന്‍റെ നേർക്കാഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്ന പ്രമേയമാണ് ഗംഗ സമുന സിന്ധു സരസ്വതി സിനിമയുടെ പ്രമേയം. നമ്മുടെ ചുറ്റുവട്ടത്ത് സ്ത്രീ അനുഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും ഈ നാല് കഥകളും സ്ത്രീപക്ഷ സിനിമ മാത്രമല്ലെന്ന് സംവിധായകൻ സാജു സവോദയ പറഞ്ഞു.

ചുറ്റും നടക്കുന്ന ജീവിത പരിസരങ്ങളെ സ്ത്രീ കാഴ്ചകളിലൂടെയാണ് സിനിമ ഒപ്പിയെടുക്കുന്നതെന്ന് സംവിധായകൻ ഷിജു അഞ്ചുമന ചൂണ്ടിക്കാട്ടി. സ്ത്രീ ജീവിതങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന കുടുംബ ജീവിത മുഹൂർത്തങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ടെന്ന് സംവിധായകരായ ഷിജു അഞ്ചുമനയും പ്രശാന്ത് കാഞ്ഞിരമറ്റവും സൂചിപ്പിച്ചു. സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വെള്ളിത്തരയിലെത്തിക്കുന്ന ഈ സിനിമ ഒരു കൂട്ടായ്മയിലാണ് ഒരുങ്ങുന്നതെന്ന് നിർമ്മാതാവ് ടി ആർ ദേവൻ പറഞ്ഞു.

സാജു നവോദയ (പാഷാണം ഷാജി), ലാൽ പ്രിയൻ,പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകനും നടനുമായ ജോണി ആൻ്റണി, സോഹൻലാൽ,അമ്മയുടെ ജനറൽ സെക്രട്ടറിയായ കുക്കു പരമേശ്വരൻ ,മറ്റ് പ്രമുഖ വ്യക്തിത്വങ്ങളായ ദീപ്തിമേരി വർഗ്ഗീസ്, അഭിജ ശിവകല, സാജൻ പള്ളുരുത്തി, ശശികല മേനോൻ തുടങ്ങി നിരവധി ആളുകളും പങ്കെടുത്തു. മലയാള സിനിമയിലെ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന ഈചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. പി ആർ ഓ-മനു ശിവൻ.

Content Highlights: Pen Cinemas' 'Ganga Yamuna Sindhu Saraswati' begins

To advertise here,contact us