

ബേസില് ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന് എന്നിവര് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്ട്ടി സ്റ്റാര് ചിത്രമാൻ അതിരടി. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന് എന്റെര്റ്റൈനെര് ആയൊരുങ്ങുന്ന ചിത്രം നിര്മ്മിക്കുന്നത് ഡോ. അനന്തു എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ഡോ. അനന്തു എസും, ബേസില് ജോസഫ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ബേസില് ജോസഫും ചേര്ന്നാണ്. ഇപ്പോഴിതാ സിനിമയുടെ പാക്ക് അപ്പ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ‘സൈലം ലേണിങ് സ്ഥാപകൻ കൂടിയായ അനന്തു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
അതിരടി അടിപൊളി വന്നിട്ടുണ്ടെന്നും 100 ശതമാനം ഒരു കോളേജ് സിനിമയാണ് ഇതെന്നുമാണ് അനന്തു കുറിച്ചിരിക്കുന്നത്. ഈ വർഷം ഡോ. അനന്തു എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ഒരുങ്ങുന്നത് നാല് സിനിമകൾ ആണെന്നും ചിത്രങ്ങളുടെ അപ്ഡേറ്റുകളും പങ്കുവെച്ചിട്ടുണ്ട്. അതിരടിയാണ് ഇവരുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രം.
'2026-ൽ നമ്മുടെ ബാനറിലൂടെ 4 സിനിമകളാണ് നിർമ്മിച്ച് റിലീസ് ചെയ്യാൻ പോകുന്നത്. അതിൽ ആദ്യ ചിത്രം ബേസിൽ ചേട്ടനുമായി ചേർന്ന് ചെയ്യുന്ന ‘അതിരടി’ ആണ്. 82 ദിവസത്തെ ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കി പാക്കപ്പ് കഴിഞ്ഞു. അതിരടി അടിപൊളിയായി തന്നെ വന്നിട്ടുണ്ട്. മെയ് 14-ന് ചിത്രം തിയറ്ററുകളിൽ എത്തും. 100 ശതമാനം ഒരു കോളേജ് സിനിമയായിരിക്കും അതിരടി. രണ്ടാമത്തെ ചിത്രം കരിക്ക് മൂവിയാണ്. ഫെബ്രുവരി 20-ന് സിനിമയുടെ ഷൂട്ടിംഗ് ഇടുക്കിയിൽ ആരംഭിക്കും. മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങളുടെ അനൗൺസ്മെന്റും ഉടൻ ഉണ്ടാകും,' അനന്തു എസ് കുറിച്ചു.
നവാഗതനായ അരുണ് അനിരുദ്ധന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര് താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്മാര്. നേരത്തെ ചിത്രത്തിലെ ബേസില് ജോസഫിന്റെ ക്യാരക്ടര് പോസ്റ്ററും പുറത്തു വന്നിരുന്നു. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്ത്ഥിയായാണ് ബേസില് ഈ ചിത്രത്തിലഭിനയിക്കുന്നത്. കോളേജ് വിദ്യാര്ഥിയുടെ ലുക്കില് ഗംഭീര മേക്കോവറിലാണ് ബേസില് ജോസഫിനെ ഇതില് കാണാന് സാധിക്കുക. സ്റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില് അവതരിപ്പിക്കുന്നത് എങ്കില്, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില് ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസന് ടീമിന്റെ തകര്പ്പന് പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.
ചിത്രത്തിന്റെ ഫണ് എന്റര്ടെയ്നര് മൂഡ് പ്രേക്ഷകര്ക്ക് പകര്ന്നു നല്കുന്ന രീതിയിലാണ് ക്യാരക്ടര് പോസ്റ്ററുകളും ടൈറ്റില് പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തില് ആക്ഷനും കോമഡിയും കോര്ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല് ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന് കാലത്ത് എല്ലാത്തരം പ്രേക്ഷകര്ക്കും തീയേറ്ററില് വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില് ജോസഫിന്റെ ആദ്യ നിര്മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള് ഏറെ വലുതാണ്. മിന്നല് മുരളിക്ക് ശേഷം ബേസില് ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്ഷിക്കുന്നുണ്ട്.
Content Highlights: The film marks the first production venture of the xylem founder. Basil Joseph and Tovino Thomas play the lead roles. Dr. Ananthu S praised the film, calling it powerful and entertaining.