'ഊരും ബ്ലഡ്' ഓസ്കർ നോമിനേഷനിലോ! ഇതെന്ത് മറിമായം; വീണ്ടും ട്രോളായി പ്രദീപ് രംഗനാഥൻ സിനിമയിലെ ഗാനം

കഴിഞ്ഞ വർഷം എല്ലായിടത്തും ചർച്ചയായ സോങ് ആയിരുന്നു ഇത്. ഊരും ബ്ലഡിന് ഓസ്കർ നൽകണം എന്ന തരത്തിൽ തമാശരൂപേണ നേരത്തെ പോസ്റ്റുകൾ വന്നിരുന്നു

പ്രദീപ് രംഗനാഥൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഡ്യൂഡ് ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് കാഴ്ചവെച്ചത്. 100 കോടിക്ക് മുകളിൽ നേടിയ സിനിമ പ്രദീപിന്റെ കരിയറിലെ തുടർച്ചയായ മൂന്നാമത്തെ 100 കോടി പടമാണ്. ചിത്രത്തിലെ 'ഊരും ബ്ലഡ്' എന്ന ഗാനം വലിയ തരംഗമായിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ ഗാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ സിനിമയിലുടനീളം ഈ ഗാനം മാത്രമാണ് ഉള്ളതെന്ന തരത്തിലും വിമർശനങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു ട്രോൾ കൂടി ഏറ്റുവാങ്ങുകയാണ് ഊരും ബ്ലഡ്.

98ാമത് ഓസ്കർ അവാർഡ്സിലെ നോമിനേഷൻ പട്ടിക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എല്ലാ കാറ്റഗറിയിലേക്കുള്ള നോമിനേഷനും ഇന്നലെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മികച്ച ഗാനത്തിനുള്ള ഓസ്കർ പട്ടികയിലേക്ക് ഊരും ബ്ലഡ് ഇടം നേടി എന്ന തരത്തിലുള്ള ട്രോളുകൾ ഉയർന്നത്. ഊരും ബ്ലഡ് ഉൾപ്പെടുത്തിക്കൊണ്ടുള്ള നോമിനേഷൻ ലിസ്റ്റും എക്സിൽ ട്രെൻഡ് ആകുന്നുണ്ട്. കഴിഞ്ഞ വർഷം എല്ലായിടത്തും ചർച്ചയായ സോങ് ആയിരുന്നു ഇത്. ഊരും ബ്ലഡിന് ഓസ്കർ നൽകണം എന്ന തരത്തിൽ തമാശരൂപേണ നേരത്തെ പോസ്റ്റുകൾ വന്നിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ ഈ ട്രോളുകൾ ഉയരുന്നത്. 'ഹേറ്റേഴ്‌സ് ഇത് ഫേക്ക് ആണെന്ന് പറയും', ഒരു മിനിറ്റത്തേക്ക് ഞാൻ വിശ്വസിച്ച് പോയി' എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.

സായ് അഭ്യങ്കർ ആണ് ഊരും ബ്ലഡിന് സംഗീതം നൽകിയത്. സൈഡ് എ, സൈഡ് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് ഡ്യൂഡിൻ്റെ ഒഎസ്ടി പുറത്തുവന്നത്. ഇതിൽ സൈഡ് ബി മുഴുവൻ ഊരും ബ്ലഡ് എന്ന ഗാനത്തിന്റെ പല വേർഷൻസ് ആണ്. സൈഡ് എയിൽ 41 ബിജിഎമ്മുകൾ ആണുള്ളത്. അതേസമയം, സൈഡ് ബിയിൽ ഊരും ബ്ലഡിന്റെ 15 വേർഷനുകൾ മാത്രം ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

🤞🏼🤞🏼🤞🏼 pic.twitter.com/fFn9pZRpXg

തമിഴിലെ മമിതയുടെ ആദ്യ 100 കോടി കൂടെയാണ് സിനിമ. ആദ്യ മൂന്ന് സിനിമകളിൽ നിന്ന് ഹാട്രിക്ക് 100 കോടി നേടുന്ന ഒരു താരം എന്ന നിലയിലേക്ക് ഉയരുകയാണ് പ്രദീപ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: Pradeep Ranganadhan film dude song oorum blood nominated for oscar, troll goes viral

To advertise here,contact us