തിയേറ്ററുകളിൽ ചിരി നിറച്ച് മാജിക് മഷ്‌റൂംസ്; വിഷ്ണു ഉണ്ണികൃഷ്ണൻ-നാദിർഷ ടീമിന്റെ ചിത്രത്തിന് മികച്ച പ്രതികരണം

നാട്ടിൻപുറത്തിന്റെ നന്മയും നിഷ്‌കളങ്കതയും നിറഞ്ഞ കഥാപാത്രങ്ങളാണ് ചിത്രത്തിലേതെന്നും ഫീൽ ഗുഡ് ഴോണറിലുള്ള കുടുംബ ചിത്രമാണിതെന്നും കമന്റുകളുണ്ട്.

കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും നാദിർഷയും ഒന്നിക്കുന്ന ചിത്രമാണ് മാജിക് മഷ്‌റൂംസ്. ഫൺ ഫാന്റസി എന്റർടെയ്‌നറായി ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ തമാശകളും ഇമോഷണൽ സീനുകളുമെല്ലാം തിയേറ്ററുകളിൽ ശ്രദ്ധ നേടി.

കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ജീവിതത്തിൽ അധ്വാനിച്ചു നേടുന്ന വിജയവുമെല്ലാം ചേർന്നാണ് ചിത്രം കഥ പറയുന്നതെന്ന് പ്രേക്ഷകർ പറയുന്നു. നാട്ടിൻപുറത്തിന്റെ നന്മയും നിഷ്‌കളങ്കതയും നിറഞ്ഞ കഥാപാത്രങ്ങളാണ് ചിത്രത്തിലേതെന്നും ഫീൽ ഗുഡ് ഴോണറിലുള്ള കുടുംബ ചിത്രമാണിതെന്നും കമന്റുകളുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്റെ അഭിനയത്തിനും ഡാൻസിനും കയ്യടികൾ ഉയരുന്നുണ്ട്. നായികയായ അക്ഷയ ഉദയകുമാറും മികച്ചുനിന്നു എന്നാണ് അഭിപ്രായങ്ങൾ.

ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആൻറണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

മലയാളത്തിൻറെ വാനമ്പാടി കെ എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ 'ആരാണേ ആരാണേ…' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 'തലോടി മറയുവതെവിടെ നീ…' എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ശങ്കർ മഹാദേവൻ ആലപിച്ച 'ഒന്നാം കുന്നിൻ' എന്ന ഗാനവും ഏവരും ഏറ്റെടുത്തിരുന്നു.

ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നത്.

മഞ്ചാടി ക്രിയേഷൻസിൻറെ ബാനറിൽ അഷ്‌റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിർഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന: ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോർഡിംഗ് മിക്‌സർ: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടർ സ്‌റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്‌കറ്റ്, വിഎഫ്എക്‌സ്: പിക്ടോറിയൽ വിഎഫ്എക്‌സ്, ടീസർ, ട്രെയിലർ: ലിൻറോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Content Highlights: Nadirshah-Vishnu Unnikrishnan movie Magic Mushrooms first response from theatres

To advertise here,contact us