രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോൾ തിയേറ്ററിൽ മുന്നേറുകയാണ്. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ദർ. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് ചർച്ചയാകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ധുരന്ദർ ജനുവരി 30 മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പുറത്തുവരിക. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 1038 കോടിയാണ് സിനിമ ഇതുവരെ നേടിയത്. അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ 2 വിന്റെ ഹിന്ദി പതിപ്പ് ആയിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. 830 കോടി രൂപയാണ് പുഷ്പ 2 ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. ആഗോള തലത്തിൽ 1328 കോടിയാണ് ധുരന്ദറിൻ്റെ കളക്ഷൻ. നിലവിൽ യുഎസ് മാർക്കറ്റിൽ ധുരന്ദർ ആർ ആർ ആർ, ജവാൻ എന്നീ സിനിമകളെ മറികടന്ന് കഴിഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
#Dhurandar Premieres on Netflix from January 30th#Ranveersingh #Hindi #KannadaOTT pic.twitter.com/QycWRJfseZ
ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയത്.
Content Highlights: Ranveer singh film dhurandhar OTT streaming date revealed