സൗത്തിൽ നിന്ന് 2 താരങ്ങൾ, വീണ്ടും ഒന്നാമനായി ഷാരൂഖ്; ഇന്ത്യയില്‍ ഏറ്റവും ആസ്‍തിയുള്ള 10 താരങ്ങള്‍ ഇവർ

അഞ്ചാം സ്ഥാനത്ത് ഹൃത്വിക് റോഷനാണ്. 4500 കോടി രൂപയാണ് ഹൃത്വിക് റോഷന്റെ ആസ്‍തി

സിനിമകളുടെ ജയപരാജയ കണക്കുകളെ പോലെ തന്നെ താരങ്ങളുടെ ആസ്തികളുടെ കണക്കുകളെക്കുറിച്ച് അറിയാനും പ്രേക്ഷകർക്ക് എന്നും താൽപര്യമുണ്ട്. സിനിമയ്ക്ക് പുറമെ പരസ്യങ്ങളില്‍ നിന്നും മറ്റ് ബിസിനസുകളില്‍ നിന്നുള്ള വരുമാനവും സിനിമാ താരങ്ങളെ വലിയ ആസ്‍തിയുള്ളവരാക്കി മാറ്റുന്നു. സ്വന്തമായി നിര്‍മാണ കമ്പനിയുള്ള നിരവധി താരങ്ങളും ഇന്ത്യയിലുണ്ട്. ഇപ്പോഴിതാ ഏറ്റവും സമ്പന്നരായ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ ആണ് ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ. ഷാരൂഖ് ഖാന് 7300 കോടിയുടെ ആസ്‍തി ഉണ്ടെന്നാണ് ഐഎംഡിബിയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐപിഎല്‍ ക്ലബ്ബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയുമാണ് ഷാരൂഖ് ഖാൻ. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാൻ പ്രധാന കാരണവും. ഇതിന് പുറമെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന പേരിൽ സ്വന്തമായി ഒരു നിർമാണ കമ്പനിയും നടനുണ്ട്. ഒരു സിനിമയ്ക്ക് 250 കോടിയോളമാണ് ഷാരൂഖ് ചാർജ് ചെയ്യുന്നത്.

സല്‍മാൻ ഖാനാണ് സമ്പന്നരിൽ രണ്ടാം സ്ഥാനത്തുള്ളത്. സല്‍മാൻ ഖാന്റെ ആസ്‍തി 6270 കോടി രൂപയാണ്. തുടർച്ചയായി മോശം സിനിമകൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും പ്രതിഫലത്തിലും ഓപ്പണിങ് കളക്ഷനിലും ഇപ്പോഴും മുന്നിൽ തന്നെയാണ് സൽമാൻ ഖാൻ. സീനിയര്‍ നടനായ അമിതാഭ് ബച്ചനാണ് ആസ്‍തിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. അമിതാഭ് ബച്ചന്റെ ആസ്‍തി 5900 കോടിയാണ്. നടി ജൂഹി ചൗള ആണ് ഈ ലിസ്റ്റിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. ജൂഹി ചൗളയുടെ ആസ്‍തി 4600 കോടി രൂപയാണ്.

അഭിനയത്തിന് പുറമെ ജൂഹിക്ക് ഒന്നിലധികം വരുമാന മാർഗങ്ങളുള്ളതാണ് അവരെ ആസ്‍തിയില്‍ മുൻനിരയില്‍ എത്തിച്ചത്. ഷാരൂഖ് ഖാന്‍റെ കീഴിലുള്ള ഫിലിം പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് ഗ്രൂപ്പിന്‍റെ സഹസ്ഥാപകയാണ് ജൂഹി. എസ്ആർകെയ്‌ക്കൊപ്പം ഐപിഎൽ ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയാണ് അവർ. റിയൽ എസ്റ്റേറ്റിലും മറ്റ് ബിസിനസുകളിലും ജൂഹി നിക്ഷേപം നടത്തിയിട്ടുണ്ട്.

അഞ്ചാം സ്ഥാനത്ത് ഹൃത്വിക് റോഷനാണ്. 4500 കോടി രൂപയാണ് ഹൃത്വിക് റോഷന്റെ ആസ്‍തി. ആറാം സ്ഥാനത്ത് നടനും നിര്‍മാതാവുമായ അക്ഷയ് കുമാറാണ്. അക്ഷയ് കുമാറിന്റെ ആസ്‍തി 4000 കോടി രൂപയാണ്. അജയ് ദേവ്‍ഗണാണ് ഏഴാം സ്ഥാനത്ത്. 3850 കോടി രൂപയാണ് അജയ് ദേവ്ഗണിന്റെ ആസ്‍തി. എട്ടാം സ്ഥാനത്ത് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാനാണ്. ആമിര്‍ ഖാന്റെ ആസ്‍തി 3200 കോടി രൂപയാണ്. ഒമ്പതാം സ്ഥാനത്ത് തെലുങ്ക് മെഗാ താരം ചിരഞ്ജീവി ആണ്. ചിരഞ്‍ജിവിക്ക് 3000 കോടി രൂപയുടെ ആസ്‍തിയാണ് ഉള്ളത്. അക്കിനേനി നാഗാർജുന ആണ് ആസ്തിയിൽ പത്താം സ്ഥാനത്തുള്ള താരം. 2200 കോടിയുടെ ആസ്‍തിയാണ് നടനുള്ളത്.

Content Highlights: Shah Rukh Khan again tops in 10 most valuable stars in India there is no south indian stars

To advertise here,contact us