അടിപ്പൂരത്തിനിടയില്‍ പാട്ടും പാടി വരാന്‍ ടൊവിനോ; 'അതിരടി'യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

അതിരടി സിനിമയിലെ ടൊവിനോയുടെ കഥാപാത്രത്തിന്‍റെ പേരുമായാണ് പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം അതിരടിയിലെ ടോവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ശ്രീക്കുട്ടന്‍ വെള്ളായണി എന്ന് പേരുള്ള ഒരു ഗായകന്‍ ആയാണ് ടോവിനോ തോമസ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും.

ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ. അനന്തു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍മാര്‍.

നേരത്തെ ചിത്രത്തിലെ ബേസില്‍ ജോസഫിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തു വന്നിരുന്നു. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക. സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്.

ബേസില്‍ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. നേരത്തെ പുറത്തു വന്ന, ബേസില്‍ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരെ ഏറെ രസകരമായും മാസ്സ് ആയും അവതരിപ്പിച്ച, ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഇവര്‍ മൂന്നു പേരെയും കൂടാതെ പ്രേക്ഷകര്‍ ഇഷ്ടപെടുന്ന ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളിയുടെ രചയിതാക്കളില്‍ ഒരാളായ അരുണ്‍ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, സമീര്‍ താഹിര്‍, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോള്‍സണ്‍ സ്‌കറിയ, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

ഛായാഗ്രഹണം - സാമുവല്‍ ഹെന്റി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷര്‍ ഹംസ, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍ - നിക്‌സണ്‍ ജോര്‍ജ്, വരികള്‍ - സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആന്റണി തോമസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- നിഖില്‍ രാമനാഥ്, അമല്‍ സേവ്യര്‍ മനക്കത്തറയില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഐഡന്‍ചാര്‍ട്ട്‌സ്, വിഎഫ്എക്‌സ് - മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുകു ദാമോദര്‍, സോഹില്‍, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ - സര്‍ക്കാസനം, പബ്ലിസിറ്റി ഡിസൈന്‍ - റോസ്റ്റഡ് പേപ്പര്‍, പിആര്‍ഒ - വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍

Content Highlights: Athiradi movie team releases Tovino Thomas's character poster. He is called Sreekuttan Vellayani in the movie. Athiradi is multi starrer film with Basil Joseph,Tovino and Vineeth Sreenivasan in lead roles

To advertise here,contact us