ലാലേട്ടന് അടിതെറ്റി! ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പരാജയമായി 'വൃഷഭ'; ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട്

കേരളത്തിൽ നിന്ന് വെറും 85 ലക്ഷം മാത്രമാണ് സിനിമയ്ക്ക് നേടാനായത്

മോഹൻലാലിനെ നായകനാക്കി നന്ദകിഷോർ ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. ഈ വർഷത്തെ മോഹൻലാലിന്റെ അടുത്ത സൂപ്പർഹിറ്റായി ആരാധകർ കാത്തിരുന്ന സിനിമയായിരുന്നു ഇത്. എന്നാൽ ബോക്സ് ഓഫീസിൽ വളരെ മോശം കളക്ഷൻ ആണ് സിനിമ സ്വന്തമാക്കിയത്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ്.

ആഗോള ബോക്സ് ഓഫീസിൽ നിന്നും വെറും 1.41 കോടി കളക്ഷൻ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. 70 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. കേരളത്തിൽ നിന്ന് വെറും 85 ലക്ഷം മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ആന്ധ്രയിൽ നിന്ന് 12 ലക്ഷവും കർണാടകയിൽ നിന്ന് ആറ്‌ ലക്ഷവും തമിഴ്നാട്ടിൽ നിന്ന് അഞ്ച് ലക്ഷവും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 13 ലക്ഷവും മാത്രമാണ് സിനിമയുടെ സമ്പാദ്യം. ഓവർസീസിൽ നിന്ന് 20 ലക്ഷം മാത്രമാണ് സിനിമയുടെ നേട്ടം. ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നിന്ന് വെറും 88 ലക്ഷം മാത്രമാണ് സിനിമ നേടിയത്. ഇതിൽ 46 ലക്ഷം മലയാളം പതിപ്പിൽ നിന്നാണ്. സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിഎഫ്എക്സിനും മോഹൻലാലിന്റെ പ്രകടനത്തിനും വിമർശനങ്ങൾ ലഭിച്ചിരുന്നു.

#Mohanlal’s #Vrusshabha All Languages Final Box-office Update Kerala - ₹85LAP TS - ₹12LKarnataka - ₹6LTamil Nadu - ₹5LRest Of India - ₹13LMiddle East - $13.5KUK Europe - $7KNorth America - $0.8KAustralia NZ & ROW - $0.7KOverseas Total - $22K (₹20L)Worldwide…

വളരെ മോശം എഴുത്താണ് സിനിമയുടേതെന്നും സംവിധായകന് മോഹൻലാലിനെ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും കമന്റുകൾ ഉണ്ട്. പല സീനുകളും നാടകത്തെ ഓർമിപ്പിക്കുന്നെന്നും സിനിമയുടെ മലയാളം ഡബ്ബ് നിരാശപ്പെടുത്തിയെന്നുമാണ് അഭിപ്രായങ്ങൾ.ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങിയത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിട്ടുണ്ട്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി വൃഷഭ മാറിയിട്ടുണ്ട്. 2025 ൽ തുടർച്ചയായ വിജയങ്ങളുമായി മുന്നേറിയ മോഹൻലാലിന് വൃഷഭയിൽ കാലിടറി എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

Content highlights: Mohanlal film Vrusshabha collection report

To advertise here,contact us