എ ആര്‍ റഹ്‌മാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തു, സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞ് അമൃത രാജന്‍; വീഡിയോ

കരഞ്ഞും തുള്ളിച്ചാടിയും വികാരമടക്കാനാകാതെയാണ് അമൃത വീഡിയോയില്‍ വന്നിരിക്കുന്നത്.

എ ആര്‍ റഹ്‌മാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തു, സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞ് അമൃത രാജന്‍; വീഡിയോ
dot image

സംഗീതലോകത്തെ പുത്തന്‍ സെന്‍സേഷനായി മാറിയ റിയാലിറ്റി ഷോ താരമാണ് അമൃത രാജന്‍. ഹിന്ദി റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡോളില്‍ പങ്കെടുത്തുകൊണ്ടാണ് മലയാളിയായ അമൃത ശ്രദ്ധ നേടുന്നത്. റിയാലിറ്റി ഷോയിലെ അമൃതയുടെ ഓരോ പാട്ടുകളും റീലുകളില്‍ നിറഞ്ഞോടിയിരുന്നു.

വലിയ സംഗീതപാടവം ആവശ്യമുള്ള ഗാനങ്ങള്‍ അനായാസമായി അവതരിപ്പിച്ചാണ്,ശ്രേയ ഘോഷാല്‍ അടക്കമുള്ള വിധികര്‍ത്താക്കളെ അമൃത ഞെട്ടിച്ചത്. പാട്ടിനൊപ്പം അമൃതയുടെ കൂള്‍ ആറ്റിറ്റിയൂഡും മുറി ഹിന്ദിയും കളര്‍ഫുള്‍ വസ്ത്രങ്ങളുമെല്ലാം വൈറലായിരുന്നു. ഗായിക മാത്രമല്ല സംഗീത സംവിധായിക കൂടിയാണ് അമൃത. അവര്‍ സ്വന്തമായി കമ്പോസ് ചെയ്ത പാട്ടുകള്‍ക്കും ഏറെ ആരാധകരുണ്ട്.

Amritha rajan

സംഗീതലോകത്ത് കേള്‍വിക്കാരുടെ മാത്രമല്ല, സാക്ഷാല്‍ എ ആര്‍ റഹ്‌മാന്റെ കൂടി ശ്രദ്ധ നേടിയിരിക്കുകയാണ് അമൃത ഇപ്പോള്‍. റഹ്‌മാന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത വിവരം അവര്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം സന്തോഷത്താല്‍ വികാരധീനയായി പോയ ഒരു വീഡിയോയും അമൃത പങ്കുവെച്ചിട്ടുണ്ട്.

'താങ്ക്യു സോ മച്ച് എവരിവണ്‍, ഷെയര്‍ ചെയ്ത എല്ലാവര്‍ക്കും നന്ദി. സോണി ടിവിക്കും ഇന്ത്യന്‍ ഐഡോളിനും എല്ലാവര്‍ക്കും നന്ദി. എ ആര്‍ റഹ്‌മാന്‍ എന്നെ ഫോളോ ചെയ്തു, എ ആര്‍ റഹ്‌മാന്‍ എന്നെ ഇഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തു,' അമൃത വീഡിയോയില്‍ പറയുന്നു. കരഞ്ഞും തുള്ളിച്ചാടിയും വികാരമടക്കാനാകാതെയാണ് അമൃത വീഡിയോയില്‍ വന്നിരിക്കുന്നത്.

അമൃതയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളില്‍ എത്തിയിരിക്കുന്നത്. അമൃത മലയാളികളുടെ അഭിമാനമാണെന്നും എ ആര്‍ റഹ്‌മാന്‍ സംഗീതത്തില്‍ എന്നെങ്കിലും പാടാന്‍ കഴിയട്ടെ എന്നും ആശംസകള്‍ നേരുകയാണ് പലരും. അമൃതയുടെ വീഡിയോ മണിക്കൂറുകള്‍കൊണ്ട് മില്യണിന് മുകളില്‍ വ്യൂസ് നേടിക്കഴിഞ്ഞു.

Content Highlights: Indian Idol fame and malayali singer Amritha Rajan shares video about A R Rahman following her own instagram . Amritha shares a very emotional video

dot image
To advertise here,contact us
dot image