സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾക്ക് ഇരയായി നടൻ അജിത്കുമാർ. ഒരു സോഫ്റ്റ് ഡ്രിങ്ക്സിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതാണ് നടനെതിരെ വ്യാപക വിമർശനത്തിനുള്ള കാരണം. ദീർഘകാലമായി സ്വന്തം സിനിമകളുടെ പ്രചാരണ പരിപാടികളിൽ നിന്നുപോലും വിട്ടുനിൽക്കുന്നയാളാണ് കോളയുടെ പരസ്യത്തിൽ അഭിനയിച്ചത് എന്നതാണ് വിമർശനമുയരാനുള്ള കാരണം. അജിത്തിന്റെ ഈ നീക്കം അദ്ദേഹത്തിന്റെ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. പർപ്പിൾ എനർജി എന്ന സോഫ്റ്റ് ഡ്രിങ്ക്സിന്റെ പരസ്യത്തിലാണ് അജിത് അഭിനയിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മാധ്യമങ്ങളിൽ നിന്നും സിനിമ പ്രൊമോഷനുകളിൽ നിന്നും പൂർണമായും അകലം പാലിക്കുന്ന വ്യക്തിയാണ് അജിത് കുമാർ. അജിത് നായകനായി എത്തിയ തുനിവ് എന്ന സിനിമയുടെ റിലീസ് സമയത്ത് 'നല്ല സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യമില്ല, ആ സിനിമ തന്നെയാണ് പ്രൊമോഷൻ' എന്ന അദ്ദേഹത്തിന്റെ നിലപാട് കയ്യടി നേടിയിരുന്നു. എന്നാൽ സ്വന്തം സിനിമകൾക്ക് പോലും നൽകാത്ത പ്രാധാന്യം ഒരു ശീതള പാനീയ ബ്രാൻഡിന്റെ പരസ്യത്തിന് നൽകിയത് അദ്ദേഹത്തിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന വാദങ്ങൾ ഉയരുന്നുണ്ട്.
അജിത്തിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. റേസിങ് ടീം നടത്തണമെങ്കിൽ പണം ആവശ്യമാണെന്നും ഇത്തരം പരസ്യത്തിൽ അഭിനയിക്കുന്നത് വഴി സ്പോൺസർമാർ വരുകയും അത് ടീമിനെ സംരക്ഷിക്കുകയും ചെയ്യുമെന്നും ചിലർ വാദിക്കുന്നുണ്ട്. എന്നാൽ അജിത്തിന്റെ ഈ പുതിയ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പ്രിയ താരത്തെ പരസ്യങ്ങളിൽ കാണാൻ കഴിഞ്ഞതിൽ ഒരു വിഭാഗം ആരാധകർ സന്തോഷം പ്രകടിപ്പിക്കുമ്പോൾ, മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ ഇരട്ടത്താപ്പിനെ വിമർശിക്കുന്നു. അതേസമയം, ഗുഡ് ബാഡ് അഗ്ലി ആണ് അവസാനം പുറത്തുവന്ന അജിത് ചിത്രം.
Actor #AjithKumar promoting a carbonated soft drink in 2026 feels like a highly disappointing and irresponsible choice. At a time when public awareness about health, fitness and lifestyle related diseases is stronger than ever, endorsing sugary beverages sends the wrong message. pic.twitter.com/Qgc1tzgNrT
ഏപ്രില് പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്. പ്രഭു, അര്ജുന് ദാസ്, പ്രസന്ന, സുനില്, ഉഷ ഉതുപ്പ്, രാഹുല് ദേവ്, റെഡിന് കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്, ടിന്നു ആനന്ദ്, ഷൈന് ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന് രാമാനുജന് ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര് ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്.
Content highlights: Ajith Kumar gets criticised for acting in a soft drinks advertisement