ചിരിപ്പിച്ച് ഹിറ്റടിച്ചു, ഇനി ത്രില്ലര്‍; നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്

നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു

സൂപ്പര്‍ഹിറ്റിന്റെ നിറവില്‍ നില്‍ക്കുന്ന നിവിന്‍ പോളിയുടെ അടുത്ത ചിത്രം ബേബി ഗേള്‍ റിലീസിന് എത്തുകയാണ്. ജനുവരി 23 ന് വേള്‍ഡ് വൈഡ് റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും. നിവിന്‍ പോളി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബോബി സഞ്ജയ്, അരുണ്‍ വര്‍മ്മ എന്നിവരുടെ കൂട്ടുക്കെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. സര്‍വ്വംമായ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന നിവിന്‍ പോളി ചിത്രം കൂടിയാണ് ബേബി ഗേള്‍.

സാധാരണക്കാരന്റെ മനസ്സില്‍ തൊടുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നിവിന്‍ പോളി ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് സനല്‍ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. റൊമാന്റിക്-കോമഡി മുതല്‍ സീരിയസ് കഥാപാത്രങ്ങള്‍ വരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, ജനപ്രിയവും സ്വാഭാവികമായ അഭിനയശൈലി ഇതൊക്കെ നിവിന്‍ പോളി എന്ന നടനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നു. അതുകൊണ്ടുതന്നെ നിവിന്റെ അടുത്ത റിലീസിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ബേബി ഗേള്‍ 'മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പര്‍ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകന്‍ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകര്‍ക്ക് സൂപ്പര്‍ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

റിയല്‍ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

സംവിധായകനായ അരുണ്‍ വര്‍മ്മ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് പടത്തില്‍ നിന്നും ഒരു റിയല്‍ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബിഗേളിലൂടെ. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളില്‍ ലൈവ് ലൊക്കേഷന്‍ ഷൂട്ടുകള്‍ ആയിരുന്നു മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതകളെല്ലാം ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

ചിത്രത്തില്‍ നായികയായി എത്തുന്നത് ലിജോ മോള്‍ ആണ്. സംഗീത് പ്രതാപും, അഭിമന്യു തിലകനും മുഖ്യ വേഷങ്ങള്‍ ചെയ്യുന്നു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും പ്രധാന കഥാപാത്രമാകുന്നു. മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍,ജാഫര്‍ ഇടുക്കി, മേജര്‍ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി,അതിഥി രവി, ആല്‍ഫി പഞ്ഞിക്കാരന്‍, മൈഥിലി നായര്‍ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം-ഫയസ് സിദ്ദിഖ്, എഡിറ്റിംഗ്-ഷൈജിത്ത് കുമാരന്‍, സംഗീതം-സാം സി എസ്, കോ-പ്രൊഡ്യൂസര്‍-ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍-അഖില്‍ യശോധരന്‍, കലാസംവിധാനം-അനീസ് നാടോടി, കോസ്റ്റ്യും-മെല്‍വി ജെ, മേക്കപ്പ്-റഷീദ് അഹമ്മദ്, സ്റ്റണ്ട് വിക്കി, സൗണ്ട് മിക്‌സ്-ഫസല്‍ എ ബെക്കര്‍, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് റെക്കോര്‍ഡിസ്റ്റ്-ഗായത്രി എസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍-സുകു ദാമോദര്‍, നവനീത് ശ്രീധര്‍, അഡ്മിനിസ്ട്രേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍. കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല.പി ആര്‍ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് -പ്രേംലാല്‍ പട്ടാഴി. ടൈറ്റില്‍ ഡിസൈന്‍ -ഷുഗര്‍ കാന്‍ഡി. പബ്ലിസിറ്റി ഡിസൈന്‍ -യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ്-ആഷിഫ് അലി, സൗത്ത് ഫ്രെയിംസ്, എന്റര്‍ടൈന്‍മെന്റ്, അഡ്വര്‍ടൈസിംഗ് കണ്‍സള്‍ട്ടന്റ്-ബ്രിങ്‌ഫോര്‍ത്ത്

Content Highlights: Nivin Pauly starring Baby Girl movie to hit theatres on January 23 . The movie is directed by Garudan mvoie director Arun, written by Bobby-Sanjay, and produced by Listin Stephen

To advertise here,contact us