ബേസിലിനും ദുൽഖറിനും നിവിനും ഭീഷണിയാകുമോ? ഓണത്തിന് ലാലേട്ടനും മകളും എത്തുന്നുണ്ട്

ബേസിലിന്റെ അതിരടിയും ദുൽഖറിന്റെ ഐ ആം ഗെയിമും പൃഥ്വിരാജിന്റെ ഖലീഫയും നിവിന്റെ ബത്‌ലഹേം കുടുംബ യൂണിറ്റും ഓണം റിലീസ് ആയാണ് എത്തുന്നത്. ഈ വമ്പന്മാർക്കൊപ്പമാണ് വിസ്മയയുടെ തുടക്കവും എത്തുന്നത്

മലയാളി സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടെ 'തുടക്കം' എന്ന സിനിമ. സിനിമയുടെ അപ്പ്ഡേറ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സിനിമ ഓണത്തിന് തിയേറ്ററിൽ എത്തും. മലയാള സിനിമയെ സംബന്ധിച്ച് ഓണം റിലീസുകൾക്ക് പ്രാധാന്യം കൂടുതലാണ്. ഒട്ടുമിക്ക താരങ്ങളുടെയും ബിഗ് ബജറ്റ് സിനിമകൾ ഓണത്തിനാണ് തിയേറ്ററുകളിൽ എത്താറുള്ളത്. ഈ ഓണത്തിന് വമ്പൻ താരങ്ങളുടെ ഓളമായിരിക്കും തിയേറ്ററിൽ. മികച്ച ഒരുപിടി സിനിമകളാണ് ഓണത്തിന് തിയേറ്റർ തൂക്കാൻ എത്തുന്നത്.

ബേസിലിന്റെ അതിരടിയും ദുൽഖറിന്റെ ഐ ആം ഗെയിമും പൃഥ്വിരാജിന്റെ ഖലീഫയും ഓണം റിലീസ് ആയാണ് എത്തുന്നത്. സർവ്വം മായയുടെ റിലീസിന് പിന്നാലെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന അടുത്ത നിവിൻ പോളി ചിത്രമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്. ഈ സിനിമയും ഓണത്തിനാണ് റിലീസ് എന്നാണ് റിപ്പോർട്ടുകൾ. ഈ വമ്പന്മാർക്കൊപ്പമാണ് വിസ്മയയുടെ തുടക്കവും എത്തുന്നത്. വിസ്മയയുടെ തുടക്കത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില്‍ ഡിസെെനും ആ സൂചനകളാണ് നല്‍കുന്നത്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Content Highlights: Vismaya Mohanlal, daughter of Malayalam superstar Mohanlal, will make her acting debut in the film Thudakkam directed by Jude Anthany Joseph, with its first look unveiled ahead of the Onam festive season.

To advertise here,contact us