കഴിഞ്ഞ വർഷം തെലുങ്ക് സിനിമയ്ക്കും അത്ര നല്ല വർഷമായിരുന്നില്ല. 2025-ൽ തുടർച്ചയായി ബോക്സ് ഓഫീസ് പരാജയങ്ങൾ നേരിട്ടതിനെ തുടർന്ന് തെലുങ്ക് സിനിമാ വ്യവസായം മന്ദഗതിയിലൂടെയാണ് പോകുന്നത്. കഴിഞ്ഞ വർഷത്തെ തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ പരാജയമായിരുന്നു ബാലയ്യയുടെ അഖണ്ഡ 2 . ഈ പരാജയത്തെ തുടർന്ന് ബാലയ്യയെ നായകനാക്കി ഗോപിചന്ദ് മലിനേനി സംവിധാനം ചെയുന്ന സിനിമ ലോ ബജറ്റിൽ നിർമിക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ.
നേരത്തെ ബിഗ് ബജറ്റിൽ ഒരുക്കാൻ തീരുമാനിച്ച സിനിമയാണിത്. നയൻതാര ആയിരുന്നു സിനിമയിൽ നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ നയൻതാരയുടെ പ്രതിഫലം ഇപ്പോൾ താങ്ങാനാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സിനിമയിൽ നിന്ന് നയൻതാരയെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തമിഴകത്തും തെലുങ്കിലും വൻ ആരാധക വൃന്ദമുള്ള നടി ആണ് നയൻതാര. രണ്ട് ഭാഷകളിലെയും മിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും നയൻതാര അഭിനയിച്ചിട്ടുണ്ട്.
'ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നന്ദമുരി ബാലകൃഷ്ണയുടെ നായികയായി നയൻതാരയെ ആദ്യം ഒപ്പിട്ടിരുന്നു. എന്നാൽ ബജറ്റ് നിയന്ത്രണങ്ങൾ കാരണം പദ്ധതി പുനഃസംഘടിപ്പിക്കുകയായിരുന്നു. നിർമ്മാതാക്കൾക്ക് ഇനി നയൻതാരയുടെ പ്രതിഫലം വഹിക്കാൻ കഴിയില്ല. നയൻ താരയുടെ പ്രതിഫലം 10 കോടി രൂപയാണ്,' എന്നാണ് ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ബാലയ്യ സിനിമ പ്രതിസന്ധിയിലാണെന്നും റിപ്പോട്ടുകൾ പറയുന്നു. ചിരഞ്ജീവി, നന്ദമൂരി ബാലയ്യ തുടങ്ങിയ മുതിർന്ന താരങ്ങൾക്കാെപ്പമാണ് നയൻതാര അവസാനമായി തെലുങ്ക് സിനിമകൾ ചെയ്തത്. സത്യപ്രിയ ജയദേവ് എന്ന ചിത്രമാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ.
Content Highlights: According to reports, producers have expressed concern that Nayanthara’s remuneration is too high to manage.