വര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും ആശുപത്രിയും വേദനകളും, അതിനിടയില്‍ ദാ ഒരു ആക്‌സിഡന്റും; ആന്റണി വര്‍ഗീസ് പെപ്പെ

'വണ്ടിയുടെ നമ്പര്‍ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു'

2025 അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 2026 എന്ന പുതിയ വര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കും മുന്‍പ് 2025ലെ ജീവിതാനുഭവങ്ങളെ കുറിച്ച് വിലയിരുത്തുകയാണ് പലരും. സിനിമാതാരങ്ങളില്‍ നിരവധി പേര്‍ കഴിഞ്ഞ നാളുകളെ കുറിച്ചുള്ള ഓര്‍മകളും സ്‌നേഹവും നന്ദിയുമൊക്കെ പങ്കുവെക്കുന്നുണ്ട്.

നടന്‍ ആന്റണി വര്‍ഗീസ് പെപ്പെയും അങ്ങനെയൊരു കുറിപ്പുമായി പങ്കുവെക്കുയാണ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഈ വര്‍ഷം തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രധാന മാറ്റങ്ങളെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.

ആരോഗ്യകരമായ പ്രതിസന്ധികളിലൂടെ കടന്നുപോയ വര്‍ഷത്തില്‍ ഏറിയ പങ്കും ആശുപത്രിയും വേദനകളുമായാണ് ചിലവിട്ടത് എന്ന് ആന്റണി വര്‍ഗീസ് പറയുന്നു. നവംബര്‍ മാസത്തില്‍ സംഭവിച്ച അപകടത്തെ കുറിച്ചും അതില്‍ നിന്നും ജീവന്‍ നഷ്ടപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടതിനെ കുറിച്ചും ആന്റണി പറഞ്ഞു.

താന്‍ ഏറെ ആഗ്രഹിച്ച് വാങ്ങിയ ആദ്യത്തെ വാഹനം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും വണ്ടിയിലുണ്ടായിരുന്ന താനടക്കമുള്ള മൂന്ന പേര്‍ക്കും പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെടാനായെന്നും നടന്‍ പറഞ്ഞു. 'വണ്ടിയുടെ നമ്പര്‍ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി' പെപ്പെ പറയുന്നു.

പുതിയ പരിപാടികളുടെ ആവേശവുമായാണ് 2026ലേക്ക് കടക്കുന്നതെന്നും മുറിപ്പാടുകളുണ്ടെങ്കിലും മനസ് തകര്‍ന്നിട്ടില്ലെന്നും പുതിയ തുടക്കത്തിനായി കാത്തിരിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2026ല്‍ ഗംഭീരമായ പ്രോജക്ടുകളിലാണ് ആന്റണി ഭാഗമാകുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് ആന്റണി എത്തുന്നത്. ചിത്രത്തിന്റെ വര്‍ക്കുകള്‍ നടക്കുകയാണ്. മാര്‍ക്കോ എന്ന ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒരുക്കുന്ന കാട്ടാളനില്‍ നായകനായി എത്തുന്നതും പെപ്പെയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

They say what doens't kill you makes you stronger, but I think 2025 took that a little too literally

ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം… അങ്ങനെ വര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും ആശുപത്രികള്‍ക്കും വേദനകള്‍ക്കും ഇടയിലായിരുന്നു. അങ്ങനെ പോകുമ്പോള്‍ ആണ് 15 November 2025, വാഗമണ്‍ വെച്ച് ഒരു ആക്‌സിഡന്റ് കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ 3 പേരും രക്ഷപെട്ടു.

എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി 'ടോട്ടല്‍ ലോസ്' ആയി മാറി. പക്ഷെ തകര്‍ന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവന്‍ കാത്തു. വണ്ടിയുടെ നമ്പര്‍ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേല്‍ പോട്ടെ…ജീവനോടെ ഉണ്ടല്ലോ, അത് മതി.

On one hand, it was the most grueling year of my life. But amidst that chaos, there was magic. In 2025, I also got to work on some good things too. In the moments I wans't healing, I was creating, filming, and stepping into the future I've always dreamed of.

അപ്പൊ എല്ലാം പറഞ്ഞപോലെ……പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു.മുറിപ്പാടുകളുണ്ട്, പക്ഷെ മനസ്സ് തകര്‍ന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി…

Happy New YearFLY HIGHFULL ON FULL POWER

Content Highlights: Antony Varghese Pepe about 2025 and a major accident in life

To advertise here,contact us