വിജയ് ദേവരകൊണ്ട - രശ്‌മിക മന്ദാന വിവാഹം ഉടൻ; തിയതിയും വിവാഹവേദിയും തീരുമാനിച്ചു

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായാണ് ഇവരുടെയും വിവാഹ നിശ്ചയം നടന്നത്

തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും വിവാഹിതകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാഹ തിയതിയും വേദിയും തീരുമാനിച്ചതായി റിപ്പോർട്ടുകൾ എത്തുന്നുണ്ട്. വിവാഹം ഫെബ്രുവരി 26 ന് നടക്കുമെന്നും ഉദയ്പുരിലെ ഒരു കൊട്ടാരത്തിൽ വെച്ചായിരിക്കും ചടങ്ങുകളെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുകളുൺ മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബറിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായാണ് ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള ഒരു ചടങ്ങായിട്ടാണ് വിവാഹനിശ്ചയം നടന്നതെന്ന് ഡിഎൻഎയുടെ റിപ്പോർട്ടുകൾ പറയുന്നു. വിവാഹനിശ്ചയ ചിത്രങ്ങളും ഇതുവരെ താരങ്ങൾ പങ്കുവെച്ചിട്ടില്ല.

വളരെയധികം കാലങ്ങളായി വിജയ്‍യും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. പക്ഷേ ഇതുവരെ രണ്ടുപേരും അത് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പല ഇന്റർവ്യൂസിലും സ്റ്റേജ് ഷോകളിലും ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് സൂചനകൾ തരുമെങ്കിലും എന്നെങ്കിലും ഇവർ അത് തുറന്ന് പറയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. രണ്ടുപേരെയും പലതവണ ഒരുമിച്ച് യാത്രകളിലോ റെസ്റ്റോറന്റുകളിലും കണ്ട വാർത്തകൾ സജീവമായിരുന്നു. 2018ലെ ഹിറ്റ് സിനിമ ഗീത ഗോവിന്ദത്തിലും പിന്നീട് ഡിയർ കോമ്രേഡിലും ഒരുമിച്ച് അഭിനയിച്ചതു മുതൽ ഇരുവരും തമ്മിൽ ബന്ധമുണ്ട് എന്നാണ് അഭ്യൂഹങ്ങൾ.

Content Highlights:Vijay Deverakonda and Rashmika Mandanna's wedding is coming soon

To advertise here,contact us