സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്ത്തികേയന് നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില് ആക്ഷന് ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാര്ത്തികേയനൊപ്പം രവി മോഹനും അഥര്വയും ശ്രീലീലയും സിനിമയില് പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. ഇപ്പോഴിതാ ഈ സിനിമയിൽ നായകൻ ആകേണ്ടിയിരുന്നത് സൂര്യ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായിക സുധ കൊങ്കര. സിനിമയിൽ നിന്ന് സൂര്യ പിന്മാറാനുള്ള കാരണവും സംവിധായിക വ്യക്തമാക്കി.
'സൂര്യ ചെയ്യേണ്ടിയിരുന്ന സിനിമയാണ് പരാശക്തി. കോവിഡ് സമയത്താണ് ഞാൻ സിനിമയുടെ കഥ സൂര്യയോട് പറഞ്ഞിരുന്നത്. സൂര്യയും ചിത്രത്തിനായി ആവേശത്തിലായിരുന്നു. ആ സമയത്ത് ഞങ്ങൾ ധാരാളം ഗവേഷണങ്ങൾ നടത്തി. നിരസിച്ചതിന്റെ കാരണം എനിക്ക് ഇപ്പോഴും വ്യക്തമായി അറിയില്ല. ഒഴിവാക്കിയതിലെ പ്രധാന പ്രശ്നം സൂര്യയ്ക്ക് തുടർച്ചയായ ഷൂട്ടിംഗിന് സമയം ലഭിച്ചില്ല എന്നതാണ്. ഈ സിനിമ തുടർച്ചയായി ചിത്രീകരിക്കേണ്ട ചിത്രമാണ്, ഇല്ലെങ്കിൽ സിനിമയുടെ ബജറ്റ് ഉയരുകയും തുടച്ച നഷ്ടപ്പെടുകയും ചെയ്യും,' സുധ കൊങ്കര പറഞ്ഞു.
സുധ കൊങ്കര നേരത്തെ സൂര്യ, ദുല്ഖര് സല്മാന് എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള് പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. സിനിമയുടെ ടീസറിന്റെ റിലീസിന് പിന്നാലെ സൂര്യയ്ക്ക് മികച്ചൊരു ചിത്രം നഷ്ടമായി എന്നാണ് ആരാധകർ പറയുന്നത്. വീണ്ടും മറ്റൊരു നല്ല സിനിമയ്ക്കായി സുധാ കൊങ്കരയും നടനും ഒന്നിക്കട്ടെയെന്നും ആരാധകർ കുറിക്കുന്നുണ്ട്. സുധാ കൊങ്കരയുടെ ആയുധ എഴുത്താണ് പരാശക്തിയെന്നും കമന്റുകളുണ്ട്. മണിരത്നം സിനിമയായ ആയുധ എഴുത്തിലെ കഥാപാത്രങ്ങളും പരാശക്തിയിലെ കഥാപാത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. മണിരത്നത്തിന്റെ സംവിധാന സഹായി ആയി പ്രവർത്തിച്ച ആളാണ് സുധാ കൊങ്കര.
"#Parasakthi was supposed to do by #Suriya, I have narrated during Covid time🤝. Suriya was also excited for the film & we did many reasearch at the time🔍. The major problem for dropping is Suriya didn't had time for a continuous shoot🎬"- #Sudhakongarapic.twitter.com/fQPtUVmP2q
അതേസമയം, ശിവകാര്ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല് മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്ട്ട് ചെയ്യുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്ഖര് സല്മാന് എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള് പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ഡോൺ പിക്ചേഴ്സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.
Content Highlights: Sudha Kongara says 'Parashakti' was a film where Suriya should have been the hero