പഴയ കല്യാണ കാസറ്റിലെ എഡിറ്റ്, ശൂലം കൊണ്ട് ഫാൻ കറക്കൽ; ആരാധകരുടെ കയ്യടി ആവേശമോ കളിയാക്കലോ?

ഈ സിനിമയ്ക്ക് ആരാധകർ നൽകുന്ന കയ്യടി ആവേശമോ കളിയാക്കലോ?

ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അഖണ്ഡ 2. സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. സിനിമ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ട്രോളുകൾ ബാലയ്യ സിനിമയ്ക്ക് പുതിയ കാര്യമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ അഖണ്ഡ 2 വിന് ലഭിക്കുന്ന കയ്യടി കളിയാക്കലോ പ്രോത്സാഹനമോ എന്ന് മനസിലാകുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

സിനിമയുടെ പ്രീമിയർ ഷോകൾ ഇന്നലെ രാത്രി മുതൽ ആരംഭിച്ചിരുന്നു. മോശം പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പഴയ കല്യാണ കാസറ്റിലെ എഡിറ്റിംഗ് ആണ് സിനിമയിലേത് എന്നാണ് ആരാധകരുടെ പ്രധാന വിമർശനം. ശൂലം കൊണ്ട് ഫാൻ കറക്കുന്നതും ഓവർ ദി ടോപ് ആയ ഫൈറ്റുകളും ലോജിക് മറന്നുള്ള സീനുകളും എല്ലാം കൂടി കലർന്ന് തനി ബാലയ്യ പടം എന്നാണ് പ്രേക്ഷകർ സിനിമയ്ക്ക് നൽകുന്ന റിവ്യൂ. കളിയാക്കാൻ വേണ്ടി ആരാധകർ മാസ് സീനുകൾക്ക് കയ്യടിക്കുന്നതും കൂവി വിളിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം ചില പോസിറ്റീവ് പ്രതികരണങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. പതിപ്പ് ബാലയ്യ സിനിമകളുടെ ഫോർമാറ്റ് ആണെങ്കിലും ചിത്രം നിരാശപ്പെടുത്തുന്നില്ല എന്നാണ് കമന്റ്. സിനിമ മുഴുവൻ താങ്ങി നിർത്തുന്നത് ബാലയ്യയുടെ പ്രകടനമാണെന്നും ഇരട്ട വേഷത്തിൽ നടൻ കലക്കിയെന്നും ചിലർ കുറിക്കുന്നുണ്ട്. നേരത്തെ ഡിസംബർ അഞ്ചിന് റിലീസിന് തയ്യാറെടുത്തു എങ്കിലും അവസാനം നിമിഷം സിനിമയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

600rs ticket ki 1000rs worth intervel shot 💥🥵🥵All Hail Lord boya 🛐Jai Balayya ✊️#Akhanda2Thaandavam#Akhanda2 pic.twitter.com/kvfZAD12Q8

Gravity aa bokka evadaina jai balayya analsindheyy 🔥🔥🔥🔥🥵#akhanda2 pic.twitter.com/Su0bdnjkPk

Balayya Rampage Jai Balayya ✊#Akanda2 pic.twitter.com/pyDNDJ3ERH

ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക.പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്.

Content Highlights: Is the applause for Balayya's film a mockery or an encouragement?

To advertise here,contact us