സിനിമയ്ക്ക് വേണ്ടി ഇനി പാട്ടുകൾ ചെയ്യില്ല, സിനിമയില്‍ സംഗീതസംവിധായകന് ഫ്രീഡം ഇല്ല; വിനായകൻ

സിനിമയ്ക്ക് വേണ്ടി ഇനി പാട്ടുകൾ ചെയ്യില്ലെന്ന് വിനായകൻ

നടൻ എന്നതിലുപരി സംഗീത സംവിധായകനും ഡാൻസറും കൂടിയാണ് വിനായകൻ. ട്രാൻസ് , കമ്മട്ടിപ്പാടം സിനിമകൾക്ക് ഇദ്ദേഹം ഗാനമാണ് ഒരുക്കിയിരുന്നു. കമ്മട്ടിപ്പാടം എന്ന സിനിമയില്‍ പുഴുപുലികള്‍ എന്ന ഗാനം വിനായകൻ ഒരുക്കിയപ്പോൾ ട്രാൻസ് സിനിമയുടെ ടൈറ്റിൽ ഗാനം സംവിധാനം ചെയ്തതും പാടിയതും അദ്ദേഹമായിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി ഇനി പാട്ട് ചെയ്യില്ലെന്ന് പറയുകയാണ് വിനായകൻ. സിനിമയില്‍ സംഗീത സംവിധായകന് ഫ്രീഡം ഇല്ലെന്നും വിനായകൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കുറേ പട്ടുകൾ ചെയ്ത് വെച്ചിട്ടുണ്ട്. 56 പാട്ടുകൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി ഇനി ചെയ്യില്ല. അത്രയും ക്ഷമ എനിക്കില്ല. സിനിമ എന്ന് പറയുമ്പോൾ സംവിധായകൻ പറയുന്നത് മ്യുസീഷ്യൻ കേട്ടെ പറ്റുള്ളൂ. സിനിമാ മ്യൂസിക്കിന് ഫ്രീഡം ഇല്ല. എഡിറ്റിൽ ഒരു ഫ്രെയിം മാറ്റാം, പക്ഷെ പാട്ടിൽ അങ്ങനെ ചെയ്യാൻ പറ്റില്ല. ലോകത്തിൽ ഏറ്റവും ഈഗോ ഉള്ളവർ മ്യുസീഷ്യൻ ആണ്,' വിനായകൻ പറഞ്ഞു.

ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നേരത്തെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സ്പോട്ടിഫൈ പ്ലാറ്റ്ഫോമിലൂടെ ഓഡിയോ ജൂക്ബോക്സ് ആയി പുറത്തു വന്നിരുന്നു. മുജീബ് മജീദ് സംഗീതം ഗാനങ്ങൾക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിലെ റെട്രോ തമിഴ് ശൈലിയിൽ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുമുണ്ട്. ക്രൈം ഡ്രാമ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ കഥ പശ്‌ചാത്തലവുമായി ഏറെ ബന്ധപെട്ടു കിടക്കുന്ന രീതിയിലാണ് ഈ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രെയ്‌ലർ എന്നിവയെല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.

എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് മമ്മൂട്ടി ആരാധകരും മലയാള സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.

Content Highlights:  Vinayakan says he will no work songs for films

To advertise here,contact us