ഇത്രയും വൃത്തികെട്ട വിനായകനെ ഇപ്പോൾ എല്ലാവരും സ്നേഹിക്കുന്നു,'എനിക്കാണോ നാട്ടുകാർക്കാണോ ഭ്രാന്ത്'; വിനായകൻ

തന്നെ ഇപ്പോൾ എല്ലാവരും സ്നേഹിക്കുന്നുവെന്ന് വിനായകൻ

മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കളങ്കാവൽ. സിനിമയിൽ നായകനായാണ് വിനായകൻ എത്തുന്നത്. സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശങ്ങൾ ഏറ്റക്കുവാങ്ങുന്ന വ്യകതി ആയിരുന്നു വിനായകൻ എന്നാൽ അടുത്തിടെ പെറ്റ് ഡിക്ടറ്റീവ് സിനിമയുടെ പ്രമോഷൻ ഭാഗമായി സെൽഫ് ട്രോൾ ചെയ്യുന്ന ഒരു വീഡിയോ നടൻ പങ്കുവെച്ചിരുന്നു. സ്വാഭാവികമായി ഈ വീഡിയോയ്ക്ക് ട്രോളുകളും വിമർശങ്ങളും നേരിടേണ്ടി വരുമായിരുന്നു. പക്ഷെ ആ വിഡിയോയ്ക്ക് ആരും തന്നെ ട്രോൾ ചെയ്തില്ലെന്ന് പറയുകയാണ് വിനായകൻ. ഇത്രയും വൃത്തികെട്ട വിനായകനെ ഇപ്പോൾ എല്ലാവരും സ്നേഹിക്കുന്നുവെന്നും വിനായകൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'പെറ്റ് ഡിക്ടറ്റീവ് സിനിമയുടെ പ്രമോഷൻ വിഡിയോയിൽ സെൽഫ് ട്രോൾ ചെയ്ത ശേഷം പിന്നെ എന്നെ ആരും ട്രോൾ ചെയ്തിട്ടില്ല. ഇപ്പോൾ എന്നെ എല്ലാവരും സ്നേഹിക്കുന്നു. ഇപ്പോൾ ഇത്രയും വൃത്തികെട്ട വിനായകനെ എല്ലാവരും സ്നേഹിക്കുന്നു. അപ്പോൾ ഞാൻ തന്നെ ഓർത്തു സലിം കുമാർ പറഞ്ഞ പോലെ എനിക്കാണോ ഭ്രാന്ത്, നാട്ടുകാർക്കാണോ എന്ന്. കുറച്ച് നാളായി ഞാൻ കാണുന്നുണ്ട് ഈ മെസ്സേജുകൾ,' വിനായകൻ പറഞ്ഞു.

ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

ഡിസംബർ അഞ്ചിനാണ് സിനിമ പുറത്തിറങ്ങുന്നത്. അഡ്വാൻസ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് അഡ്വാൻസ് ബുക്കിങ്ങിൽ ലഭിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് സൂചന.

Content Highlights: Vinayakan says everyone loves him now

To advertise here,contact us