ആമിർ ഖാനെയും അക്ഷയ് കുമാറിനെയും തറപറ്റിച്ചു; ആദ്യ ദിനം ഞെട്ടിക്കുന്ന കളക്ഷനുമായി ധനുഷ്-കൃതി സനോൺ ചിത്രം

ധനുഷ് പ്രകടനം കൊണ്ട് തകർത്തെന്നും ഒപ്പം കട്ടയ്ക്ക് കൃതി സനോണും ഉണ്ടെന്നുമാണ് അഭിപ്രായങ്ങൾ

ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്നലെ പുറത്തുവന്ന സിനിമയ്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. ആദ്യ ദിനം സിനിമ കളക്ഷൻ റെക്കോർഡുകൾ തകർത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം ആദ്യ ദിനം ചിത്രം 16.5 കോടിയാണ് നേടിയിരിക്കുന്നത്. ഇത് ഈ വർഷത്തെ രണ്ടാമത്തെ ഉയർന്ന കളക്ഷനാണ്. 20 കോടി നേടിയ സൈയാരാ ആണ് ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ബോളിവുഡ് ചിത്രം. ഇതോടെ അക്ഷയ് കുമാർ ചിത്രം ജോളി എൽഎൽബി 3 , ആമിർ ഖാൻ ചിത്രം സിത്താരെ സമീൻ പർ, അജയ് ദേവ്ഗൺ ചിത്രം ദേ ദേ പ്യാർ ദേ 2 തുടങ്ങിയ സിനിമകളെ തേരെ ഇഷ്‌ക് മേം മറികടന്നു. 12 കോടിയാണ് ജോളി എൽഎൽബി 3 യുടെ നേട്ടം. സിത്താരെ സമീൻ പർ 10.70 കോടിയും ദേ ദേ പ്യാർ ദേ 2 8.75 കോടിയുമാണ് നേടിയത്.

മികച്ച പ്രതികരണമാണ് തേരെ ഇഷ്‌ക് മേയ്ക്ക് ലഭിക്കുന്നത്. ധനുഷ് പ്രകടനം കൊണ്ട് തകർത്തെന്നും ഒപ്പം കട്ടയ്ക്ക് കൃതി സനോണും ഉണ്ടെന്നുമാണ് അഭിപ്രായങ്ങൾ. മികച്ച തിരക്കഥയാണ് സിനിമയുടേതെന്നും രാഞ്ജനയ്ക്ക് ശേഷം വീണ്ടും ആനന്ദ് എൽ റായ് ഞെട്ടിച്ചെന്നാണ് കമന്റുകൾ. വളരെ ഇമോഷണൽ ആയ ഒരു പ്രണയകഥയാണ് സിനിമ ചർച്ചചെയ്യുന്നത്. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്.

By looking at the BMS ticket booking trend, Career highest Day-1 opening loading for #Dhanush with #TereIshkMein🎯💯After a Decade Dhanush has done a Straight Hindi Theatrical film & Bollywood audience welcomed him with warmth love. He truly deserves this👏 pic.twitter.com/Msk9EoEjKq

#TereIshkMein 17K+ tickets sold via @bookmyshow in the last hour 👏#Dhanush #KritiSanon pic.twitter.com/udCcYFUYsD

അതേസമയം, ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷിൻ്റെ തമിഴ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.

Content Highlights: Tere Ishk Mein first day collection

To advertise here,contact us