

കരുത്തുള്ള വിങ്സ് ഉണ്ടായിരിക്കുക എന്ന ആഗ്രഹം വർഷങ്ങൾക്ക് മുൻപ് താൻ ഉപേക്ഷിച്ചിരുന്നുവെന്ന് നടി സാമന്ത. തന്റെ ജീനുകളിൽ അതില്ലെന്ന് കരുതിയെന്നും ഒരിക്കലും ഇങ്ങനെ ആവില്ലെന്ന് ചിന്തികുമായിരുന്നുവെന്നും നടി പറഞ്ഞു. കൂടാതെ മസിൽ വളർത്തിയെടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും നടി കൂട്ടിച്ചേർത്തു. ഇപ്പോഴിതാ തന്റെ ജിമ്മിലെ പരിശീലകനൊപ്പം വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സാമന്ത.

'നല്ല കരുത്തുള്ള വിങ്സ് ഉണ്ടായിരിക്കുക എന്ന ആഗ്രഹം വർഷങ്ങൾക്ക് മുൻപ് ഞാൻ ഉപേക്ഷിച്ചിരുന്നു. എന്റെ ജീനുകളിൽ അതില്ലെന്ന് ഞാൻ കരുതി. നല്ല വിങ്സുള്ള മറ്റ് ആളുകളെ കാണുമ്പോൾ, ഒരിക്കലും ഞാനിങ്ങനെയാവില്ല എന്ന് ചിന്തിക്കുമായിരുന്നു. പക്ഷേ എനിക്ക് തെറ്റുപറ്റി. ഇപ്പോൾ ഇങ്ങനെയായതിൽ എനിക്ക് സന്തോഷമുണ്ട്. ഇവിടെയെത്താൻ ഞാനെടുത്ത പ്രയത്നം കഠിനമായിരുന്നു. മസിൽ വളർത്തിയെടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾ എങ്ങനെ മറ്റുള്ളവരുടെ മുൻപിൽ കാണപ്പെടുന്നു എന്ന് മാത്രമല്ല, നിങ്ങൾ എങ്ങനെ ജീവിക്കുന്നു, നിങ്ങൾക്ക് എങ്ങനെ പ്രായമാകുന്നു എന്നെല്ലാം അത് തീരുമാനിക്കും. നിങ്ങൾക്ക് പ്രായമാകുമ്പോൾ ആരോഗ്യ പരിപാലനം നിങ്ങളുടെ ഉറ്റ സുഹൃത്തായി മാറണം. ആ ആരോഗ്യ പരിപാലനമാണ് എനിക്ക് ഗുണം ചെയ്തത്. അച്ചടക്കവും ക്ഷമയും അതെന്നെ പഠിപ്പിച്ചു. ജീനുകളിൽ ഇല്ല എന്നത് ഒരു കരണമല്ലെന്ന് എന്നെ പഠിപ്പിച്ചു. തോൽവിയോട് അടുത്തിരിക്കുന്ന സമയത്ത് പോലും തോറ്റുകൊടുക്കരുത്', സാമന്ത കുറിച്ചു.

അതേസമയം, 2023ൽ പുറത്തിറങ്ങിയ ഖുഷി എന്ന ചിത്രമാണ് സാമന്ത അവസാനം അഭിനയിച്ച സിനിമ. ഈ വർഷം പുറത്തിറങ്ങിയ ശുഭം എന്ന ചിത്രത്തിൽ കാമിയോ റോളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ നിർമ്മാതാവും സാമന്ത തന്നെയായിരുന്നു. താരത്തിന്റെ ആദ്യ നിർമ്മാണ ചിത്രം കൂടിയായിരുന്നു ശുഭം.
Content Highlights: Samantha Shares her workout photo on social media