'ഇത് വെട്രിമാരന്റെ അന്യൻ മോഡ്', സൗത്തിലും നോർത്തിലും ഹിറ്റായി വെട്രിമാരൻ മീം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സിലമ്പരശനെ നായകനാക്കി ഒരുങ്ങുന്ന അരസൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വെട്രിമാരൻ സിനിമ

പൊതുവേദികളിൽ നിന്നുള്ള നടന്മാരുടെയും സംവിധായകരുടെയും റിയാക്ഷനുകൾ പലപ്പോഴും മീമുകളായി മാറുന്നത് പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മീം ആണ് ഇപ്പോൾ വൈറലാകുന്നത്. മാസ്ക് എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഒരു ഇവന്റിൽ ഇരിക്കവേ സംവിധായകൻ വെട്രിമാരന്റെ ഭാവമാറ്റമാണ് സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.

വേദിയിൽ നിൽക്കുന്ന ആരോടോ ദേഷ്യപ്പെടുന്ന വെട്രിമാരനെയാണ് തുടക്കത്തിൽ കാണാനാകുന്നത്. എന്നാൽ ഞൊടിയിടയിൽ ദേഷ്യം മാറി ചിരിക്കുന്ന വെട്രിമാരനെയും വീഡിയോയിൽ കാണാം. ഇതാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ട്രോളുകൾ ആണ് ഈ മീം ഉപയോഗിച്ച് ഇപ്പോൾ ഉയരുന്നത്. നോർത്തിലും കേരളത്തിലും ഉൾപ്പെടെ ഇപ്പോൾ ഈ വെട്രിമാരൻ മീം ഹിറ്റാണ്. 'വെട്രിമാരന്റെ അന്യൻ മോഡ് ഓൺ ആയി' എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

അതേസമയം, സിലമ്പരശനെ നായകനാക്കി ഒരുങ്ങുന്ന അരസൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വെട്രിമാരൻ സിനിമ. 2018ൽ പുറത്തിറങ്ങിയ വട ചെന്നൈയുടെ ആദ്യ ഭാ​ഗമാണ് ചിത്രമെന്നാണ് വിവരം. ചിമ്പു ചിത്രത്തിൽ രണ്ട് ​ഗെറ്റപ്പിലാണ് എത്തുകയെന്നാണ് പ്രോമോ വിഡിയോ നൽകുന്ന സൂചന.സിമ്പു-അനിരുദ്ധ്-വെട്രിമാരൻ കോമ്പോ ഒന്നിക്കുന്ന ആദ്യ സിനിമയാണ് അരസൻ. ചിത്രത്തിൽ സാമന്ത ആണ് നായിക എന്നാണ് മറ്റൊരു റിപ്പോർട്ട്. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.

SRKIANS 😂😂😂 pic.twitter.com/k8U8CuluSN

കവിൻ നായകനായി എത്തുന്ന മാസ്ക് എന്ന സിനിമ അവതരിപ്പിക്കുന്നതും വെട്രിമാരൻ ആണ്. സിനിമ ഇന്ന് പുറത്തിറങ്ങി. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയിൽ റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റാണ്.

Content Highlights: Vetrimaaran meme goes viral on social media

To advertise here,contact us