ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻമാരുടെ പട്ടിക പുറത്ത് വിട്ട് ഓർമാക്സ് മീഡിയ. ഒക്ടോബര് മാസത്തെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. പത്ത് നായകൻമാരുള്ള പട്ടികയിൽ ബോളിവുഡിൽ നിന്ന് രണ്ട് താരങ്ങള്ക്ക് മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്. ബാക്കി എല്ലാം തെന്നിന്ത്യൻ താരങ്ങളാണ്. ബിഗ് ബജറ്റ് സിനിമകൾ അല്ലെങ്കിലും ക്വാളിറ്റിയുള്ള സിനിമകളിലൂടെ ആരാധക ശ്രദ്ധ നേടുകയാണ് തെന്നിന്ത്യൻ നടന്മാർ എന്നതിന് ഉദാഹരമാണ് പുറത്തുവന്നിരിക്കുന്ന ലിസ്റ്റ്.
എല്ലാ കാലവും ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന ഷാരൂഖ് ഖാൻ ഇക്കുറി നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം പ്രഭാസിനാണ്. കഴിഞ്ഞ വർഷം റീലിസ് ചെയ്ത കൽക്കിയ്ക്ക് ശേഷം നടന്റെ മറ്റൊരു പടവും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. എന്നിട്ടും ജനപ്രീതിയിൽ നടൻ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനം തമിഴ് സ്റ്റാർ വിജയ്ക്കാണ്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജനനായകന് ശേഷം നടൻ സിനിമയിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണ്.
Ormax Stars India Loves: Most popular male film stars in India (Oct 2025) #OrmaxSIL pic.twitter.com/kFzRyAcSyH
മൂന്നാം സ്ഥാനത്ത് അല്ലു അർജുനാണ്. നാലാം സ്ഥാനം ഷാരൂഖ് ഖാനും അഞ്ചാമത് അജിത്തുമാണ്. ജൂനിയർ എൻടിആർ, മഹേഷ് ബാബു, രാം ചരൺ, പവൻ കല്യാൺ, സൽമാൻ ഖാൻ എന്നിവരാണ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്ന മറ്റു താരങ്ങൾ. പാൻ ഇന്ത്യൻ സിനിമകളുടെ വരവോട് കൂടി രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരെ ആകര്ഷിക്കാനും ആരാധകരാക്കാനും തെന്നിന്ത്യൻ താരങ്ങള്ക്ക് കഴിയുന്നുവെന്നത്തിന് തെളിവ് കൂടിയാണ് ഓർമാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ്.
Content Highlights: South Indian heroes have the most fans