പടമില്ലെങ്കിൽ എന്താ ജനപ്രീതിയിൽ നമ്പർ വൺ, ബോളിവുഡിന് വെല്ലുവിളിയായി സാമന്ത; ജനപ്രീയ നടിമാരുടെ ലിസ്റ്റ് പുറത്ത്

തുടർച്ചയായി സിനിമകൾ ചെയ്യുന്നില്ലെങ്കിലും ജനപ്രീതിയിൽ ഇപ്പോഴും കാജൽ അഗർവാൾ മുന്നിലാണ്

ഇന്ത്യയില്‍ ജനപ്രീതിയില്‍‌ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ട് ഓർമാക്സ് മീഡിയ. സാമന്ത ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. നിലവിലെ പട്ടികയിൽ രണ്ട് ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമേ ഇടംനേടാനായുള്ളൂ. ഒക്ടോബർ മാസത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തുടർച്ചയായി സിനിമകൾ ചെയ്യുന്നില്ലെങ്കിലും ജനപ്രീതിയിൽ ഇപ്പോഴും കാജൽ അഗർവാൾ മുന്നിലാണ്. ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് കാജൽ ഉള്ളത്. തുടർച്ചായി വമ്പൻ വിജയങ്ങളിലൂടെ ബോക്സ് ഓഫീസിൽ മുന്നിൽ നിൽക്കുന്ന രശ്‌മിക മന്ദാനയാണ് നാലാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. തൃഷ, ദീപിക പദുകോൺ തുടങ്ങിയവരാണ് ഈ ലിസ്റ്റിൽ അഞ്ചും ആറും സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത്. സായ് പല്ലവി ഏഴാം സ്ഥാനത്തും ലേഡി സൂപ്പർസ്റ്റാർ നയൻ‌താര എട്ടാം സ്ഥാനത്തുമാണ് ലിസ്റ്റിൽ ഉള്ളത്.

തെലുങ്ക് സിനിമയിലെ പുതിയ സെൻസേഷൻ ശ്രീലീല ആണ് പട്ടികയിൽ ഒൻപതാം സ്ഥാനം നേടിയിരിക്കുന്നത്. തമന്ന ഭാട്ടിയ ആണ് പത്താം സ്ഥാനത്ത്. ബോളിവുഡ് താരങ്ങളെ അപേക്ഷിച്ച് സൗത്ത് ഇന്ത്യൻ നടിമാരാണ് ലിസ്റ്റിൽ കൂടുതലും ഇടം പിടിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാൻ തെന്നിന്ത്യൻ താരങ്ങള്‍ക്ക് കഴിയുന്നു എന്നതാണ് ഒരു കാരണം. മാത്രവുമല്ല തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നു എന്നതും തെന്നിന്ത്യൻ താരങ്ങള്‍ക്ക് അനുകൂല ഘടകമാണ്. കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനും തെന്നിന്ത്യൻ താരങ്ങള്‍ക്കാകുന്നു എന്നത് അവരുടെ റീച്ച് വര്‍ദ്ധിപ്പിക്കുന്നു.

Content Highlights: Most Popular actress list out now

To advertise here,contact us