'ഇപ്പോഴും ഗിരിരാജൻ കോഴി വിട്ടുപോയിട്ടില്ല', റാസൽ ഖൈമയിൽ നിന്ന് ഷറഫു; വൈറലായി വീഡിയോ

ചിരിപ്പിക്കുന്ന നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ വരുന്നത്

'ഇപ്പോഴും ഗിരിരാജൻ കോഴി വിട്ടുപോയിട്ടില്ല', റാസൽ ഖൈമയിൽ നിന്ന് ഷറഫു; വൈറലായി വീഡിയോ
dot image

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ഷറഫുദ്ധീൻ. അൽഫോൻസ് പുത്രൻ ഒരുക്കിയ പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് ഷറഫുദ്ധീന്റെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ നടന്റെ പ്രകടനവും ഡയലോഗുകളും ശ്രദ്ധ നേടിയിരുന്നു. 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു', എന്ന ഷറഫുദ്ധീന്റെ പ്രേമത്തിലെ ഡയലോഗ് വലിയ ഹിറ്റാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സീനിനെ ഓർമിപ്പിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ.

തന്റെ ഏറ്റവും പുതിയ സിനിമയായ പെറ്റ് ഡിറ്റക്റ്റീവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടൻ കഴിഞ്ഞ ദിവസം റാസൽ ഖൈമയിൽ എത്തിയിരുന്നു. അവിടെ നിന്നും പ്രേമത്തിലെ തന്റെ ഹിറ്റ് ഡയലോഗിനൊപ്പം ഷറഫുദ്ധീൻ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ചിരിപ്പിക്കുന്ന നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ വരുന്നത്. 'റാസൽ ഖൈമയിലെ ആ വീട്ടിന്റെ മുറ്റത്ത് ഒരു പിടി മണ്ണ് വരിയിട്ട് തുടങ്ങിയ ജീവിതമാണ്', 'ആ വലിയ വീടും കൂടെ കാണിക്കായിരുന്നു. ഓ 10 വർഷമായില്ലേ ചിലപ്പോ വീട് പൊളിച്ച് കാണും', 'ഇപ്പോഴും അണ്ണൻ ഗിരിരാജൻ കോഴി കഥാപാത്രത്തിൽ നിന്നും പുറത്ത് വന്നിട്ടില്ല' എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.

അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം വമ്പൻ വിജയമാണ് തിയേറ്ററിൽ നിന്ന് നേടിയത്. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച മലർ മിസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം, ഷറഫുദ്ധീന്റെ ഏറ്റവും പുതിയ സിനിമയായ പെറ്റ് ഡിറ്റക്റ്റീവ് തിയേറ്ററിൽ വലിയ വിജയം നേടി മുന്നേറുകയാണ്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.

Content Highlights: Sharafudheen premam post goes viral

dot image
To advertise here,contact us
dot image