കിടിലൻ പടം, അർഹിക്കുന്ന വിജയം നേടട്ടെ,' മികച്ച പ്രതികരണം നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'

ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സിനിമയുടെ കഥ വളരെ ഫ്രഷ് ആണെന്നും മാത്യു തോമസിന്റെ പ്രകടനം മികച്ചതാണെന്നും അഭിപ്രായം ഉണ്ട്. സിനിമയിലെ ഗാനങ്ങൾക്കും, തിരക്കഥയ്ക്കും, സംവിധാനത്തിനും കയ്യടി ലഭിക്കുന്നുണ്ട്.

ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

#NightRiders Very Good Attempt 👌 & Decent Theatrical Experience 👏 Superb Performance from #MathewThomas & Supporting Cast !! There are Few Jump scare scenes in the first half which is really good 👌 The Plot was also Fresh , Intersting & Engaging 👍 No Lags ✅ Watch in… pic.twitter.com/YTqaycpz9f

#NightRiders Editor Noufal Abdullah's Directorial Debut is Lit 🔥.#Nellikkampoyilnightriders Stright into my Favourite Malayalam Watch of 2025 along With #Lokah. Absolutely loved it. Technically too good wonderfully Written, Music by Neha yakzan🔥Potential block buster on cards

2024:- എല്ലാവരും തൂക്കി 😌2025:- എല്ലാത്തിനെയും തൂക്കി #NightRiders pic.twitter.com/GCWvpAdaLd

ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവർ കൂടാതെ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Content Highlights: 'Nellikampoyil Knight Riders' receives great response

To advertise here,contact us