'ആ തെലുങ്ക് സിനിമയിൽ ഇന്റിമേറ്റ് സീൻ ചെയ്യാൻ മടിച്ചിരുന്നു'; അജ്മൽ അമീർ

ആ സിനിമയിലെ ഇന്റിമേറ്റ് സീനുകൾ വളരെ ക്ലാസ്സി ആയിട്ടാണ് ചെയ്തിട്ടുള്ളത്. കാണുമ്പോൾ മോശം തോന്നില്ല

പ്രണയകാലം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ന‌ടനാണ് അജ്മൽ അമീർ. തമിഴിലും തെലുങ്കിലുമായി നിരവധി വില്ലൻ വേഷങ്ങൾ നടൻ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രമായ മംഗളവാരം സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ഇപ്പോൾ. സിനിമയിലെ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ മടിച്ചിരുന്നുവെന്നും സൂച്ചിങ് സീനുകൾ ചെയ്യാൻ കഴിയില്ലെന്ന് സംവിധായകനോട് പറഞ്ഞിരുന്നതായും നടൻ പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കരിയറിന്റെ തുടക്കത്തിൽ ആയിരുനെങ്കിൽ ഇങ്ങനെ ഒരു കഥാപാത്രം ചെയ്യുമ്പോൾ ആലോചിക്കുമായിരുന്നു. ഇപ്പോൾ ആളുകൾക്ക് എല്ലാം വളരെ വ്യക്തമായി അറിയാം. സിനിമയുടെ എല്ലാ കാര്യങ്ങളും അറിയാം. പിന്നെ ആ സിനിമയിലെ ഇന്റിമേറ്റ് സീനുകൾ വളരെ ക്ലാസ്സി ആയിട്ടാണ് ചെയ്തിട്ടുള്ളത്. കാണുമ്പോൾ മോശം തോന്നില്ല. കൂടെ ഉള്ള ആർട്ടിസ്റ് നല്ല ഫ്രണ്ട് ആയിരുന്നു. അതുമാത്രമല്ല, അത്തരം സിനിമകളെ സപ്പോർട്ട് ചെയ്യേണ്ടത് ഒരു നടൻ എന്ന നിലയിൽ എന്റെ കൂടെ ആവശ്യമാണ്. ആ സിനിമ ഇത്രയും മലയാളികൾ കാണുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.

സിനിമ ഹിറ്റായപ്പോൾ തെലുങ്കിൽ നിന്ന് എനിക്ക് ഒരുപാട് മെസ്സേജുകൾ വന്നിരുന്നു, നിങ്ങൾ എന്തിനാണ് ഈ സിനിമ ചെയ്തത് എന്ന് ചോദിച്ചിട്ട്. ചെറിയ ചിന്താഗതി ഉള്ള ആളുകളാണ് അത്തരം മെസ്സേജുകൾ അയച്ചിരുന്നത്. പക്ഷെ ഞാൻ അത് കാര്യമാക്കിയിട്ടില്ല. ആ സിനിമ എന്നെ വേറെ ഒരു തലത്തിലേക്ക് കൊണ്ട് പോയിട്ടുണ്ട്. മംഗളവാരം സിനിമയിൽ ഒരു സ്മൂച്ച് സീൻ ചെയ്യാൻ സംവിധായകൻ എന്നോട് ഒരുപാട് തവണ ആവശ്യപ്പെട്ടിരുന്നു. അത് ചെയ്യാൻ ബുദ്ധിമുട്ട് ആണെന്ന് ഞാൻ പറഞ്ഞു. പലതും അങ്ങനെ മാറ്റിയിട്ടുണ്ട്. ചിലപ്പോൾ അത് ഒന്ന് ചെയ്യൂ അജ്മൽ എന്നൊക്കെ പറയും പക്ഷെ എനിക്ക് ചിരി വരും. കൂടെ ഉള്ള ആർട്ടിസ്റ്റിനും ചിരി വരും, ആ സീൻ പിന്നീട് വേറെ രീതിയിൽ ആണ് ഷൂട്ട് ചെയ്തത്,' അജ്മൽ അമീർ പറഞ്ഞു.

Content Highlights: Ajmal Amir says he was hesitant to do an intimate scene in that Telugu film

To advertise here,contact us