തിയേറ്റർ വിസിറ്റ് നടത്തുന്നതിനിടെ ഡാൻസ് കളിച്ചവരോട് ക്ഷുഭിതനായി സംവിധായകൻ മാരി സെൽവരാജ്. തന്റെ പുതിയ ചിത്രമായ ബൈസന്റെ പ്രൊമോഷൻ ഭാഗമായി താരങ്ങളുമായി തിയേറ്റർ വിസിറ്റ് നടത്തുകയായിരുന്നു മാരി. സംസാരിക്കുന്നതിനിടെ പ്രേക്ഷകരിൽ കുറച്ച് പേര് മദ്യപിച്ച് ബഹളം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ട മാരി പറഞ്ഞു. ബഹളം ഉണ്ടാക്കാൻ മദ്യമല്ല ഞാൻ നിങ്ങൾക്ക് തന്നതെന്നും തന്റെ സിനിമ നിങ്ങൾക്ക് പുസ്തകം പോലെയാകണം എന്നാണ് ആഗ്രഹമെന്നും മാരി പറഞ്ഞു.
'ഇങ്ങനെ ബഹളം ഉണ്ടാക്കാൻ മദ്യമല്ല ഞാൻ നിങ്ങൾക്ക് തന്നത്. എന്റെ സിനിമ നിങ്ങൾക്ക് പുസ്തകം പോലെയാകണം എന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ അത് പഠിക്കണം, മദ്യം നൽകി നിങ്ങളെ ഡാൻസ് കളിപ്പിക്കാനല്ല ഞാൻ വന്നത്, ദയവ് ചെയ്ത് മദ്യം കുടിച്ചത് പോലെ കാണിക്കരുത്…', മാരി സെൽവരാജ് പറഞ്ഞു.
"I didn't give you alcohol🍻. I have given you books (#Bison)📚. Don't dance like drunkards. Be Happy♥️"- #MariSelvaraj pic.twitter.com/qvx6qsw3jB
ദീപവലി റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ബൈസൺ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ഥിരം മാരി സെൽവരാജ് രീതികൾ സിനിമ പിന്തുടരുന്നുണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.
Content Highlights: Maari Selvaraj says to viewers in theatre that his films are textbooks